രാജസ്ഥാൻ റോയൽസിന് തിരച്ചടിയായി സഞ്ജു സാംസൺ വീണ്ടുൻ പരിക്കേറ്റിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടയിലാണ് സഞ്ജു സാംസൺന്റെ ഇടുപ്പിന് പരിക്കേറ്റത്.
ഇതേ തുടർന്ന് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ടായി ക്രീസില്‍ നിന്ന് മടങ്ങിയിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടി നില്‍ക്കവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.
ഡൽഹി ബൗളർ വിപ്രജ് നിഗം എറിഞ്ഞ പന്ത്, സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോൾ കൃത്യമായി കണക്ട് ചെയ്യാനായില്ല. ഇതാണ് താരത്തിന് പരിക്കേൽക്കാൻ കാരണമായത്. ഈ എടുത്താണ് കൈവിരലിന്റെ പരിക്ക് പൂർണമായും ഭേദമായി താരം തിരിച്ചെത്തിയത്.
നിലവിൽ ഇതുവരെ താരത്തിന്റെ പരിക്ക് ഗുരുതരമാണോ ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ഇനി അഥവാ സഞ്ജുവിന് പുറത്ത് ഇരിക്കേണ്ടി വരുകയാണേൽ റിയാൻ പറാഗ് വീണ്ടും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാക്കും.
സീസൺന്റെ തുടക്കത്തിൽ പരാഗിന്റെ കീഴിൽ റോയൽസ് ഇറങ്ങിയപ്പോൾ മൂന്ന് മത്സരത്തിൽ ഒരു വിജയം മാത്രമേ നേടാൻ കഴിഞ്ഞുള്ളു. അതുകൊണ്ട് തന്നെ സഞ്ജു സാംസൺന്റെ അഭാവം വരുകയാണേൽ രാജസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും.