CricketCricket LeaguesIndian Premier LeagueSports

മുംബൈയുടെ നായകൻ?: സഞ്ജുവിന് മുന്നിൽ ‘ബിഗ് ഓഫർ’

സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.

ഐപിഎൽ ട്രേഡ് വിൻഡോയിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ചർച്ചയാവുകയാണ്(Sanju Samson IPL Trade). കഴിഞ്ഞ ട്രേഡ് വിൻഡോയിൽ 18 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നത്.

എന്നാൽ സഞ്ജുവിന്റെ കൂടുമാറ്റം വീണ്ടും ചർച്ചയാവാൻ കാരണം ഹാർദിക് പാണ്ട്യയുടെ കൂടുമാറ്റമാണ്.

മുംബൈ ഇന്ത്യൻസിൽ മോശം പ്രകടനവും നായകത്വവും കാരണം മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ട്യയെ കൈയ്യൊഴിയാണ് ഒരുങ്ങുകയാണ്. മുംബൈ ഒഴിവാക്കുന്ന ഹാർദിക്കിന് വേണ്ടി വലിയ താൽപര്യം കാണിക്കുന്നത് ചെന്നൈ സൂപ്പർ കിങ്‌സാണ്.

എന്നാൽ ചെന്നൈയിലേക്ക് പോകാൻ ഹാര്ദിക്ക് ആവശ്യപ്പെടുന്നതാവട്ടെ നായക സ്ഥാനവും. സിഎസ്കെയുടെ നായക സ്ഥാനം നൽകിയാൽ മഞ്ഞക്കുപ്പായത്തിലേക്ക് വരാമെന്ന നിലപാടിലാണ് ഹാർദിക്.

ഹാർദിക്കിന്റെ ഈ തീരുമാനം സിഎസ്കെയെ കുഴയ്ക്കുകയാണ്. നിലവിൽ ഋതുരാജ് ഗെയ്ക്‌വാദാണ് അവരുടെ നായകൻ. നായകൻ എന്നനിലയിൽ ഇത് വരെ ടീമിനെ പ്ലേഓഫിലെത്തിക്കാൻ ഋതുവിന് സാധിച്ചിട്ടില്ല.

അതിനാൽ ഋതുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാർദികിനെ നായകനാക്കുന്നതിൽ അവർക്ക് വിരോധവുമില്ല. എന്നാൽ മറ്റൊരു തലത്തിൽ ഇത് സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണ്.

ഋതുവിന് പകരം അല്ലെങ്കിൽ ഋതുരാജിനെക്കാൾ നായകനാവാനുള്ള കഴിവുള്ള താരമാണ് സഞ്ജു. സഞ്ജു ഉണ്ടായിരിക്കെ ഹാർദിക് പാണ്ട്യ എന്ന സമീപകാലത്തായി നായകനായി തിളങ്ങാൻ കഴിയാത്ത ഒരാളെ ബ്രാൻഡ് വാല്യൂ മാത്രം നോക്കി നായകനാക്കുന്നത് സിഎസ്കെ സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണ്.

ഇവിടെയാണ് മുംബൈ മറ്റൊരു തന്ത്രം ഉപയോഗിക്കുന്നത്. ഹാർദിക്കിനെ വിട്ട് തരണമെങ്കിൽ പകരം സഞ്ജുവിനെ വേണമെന്നാണ് മുംബൈയുടെ ആവശ്യം.

സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.

ചിലപ്പോൾ മുംബൈയുടെ നായകസ്ഥാനവും സഞ്ജുവിന് ഓഫർ ചെയ്തേക്കാം.

ചുരുക്കി പറഞ്ഞാൽ ഈ സംഭവവികാസങ്ങൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുന്നത് സിഎസ്കെയ്ക്കാണ്. ഹാർദിക്കിനെ വാങ്ങിയാൽ സഞ്ജു കൈവിട്ട് പോകുമോ എന്നതാണ് അവരുടെ ഭയം. ഋതുവിനെ ക്യാപ്റ്റനാക്കി നിലനിർത്തി ഹാർദിക്കിനോട് ‘നോ’ പറയുക എന്നത് മാത്രമാണ് സിഎസ്കെയ്ക്ക് മുമ്പിലെ ഏകവഴി.

ALSO READ:

സിഎസ്കെ ആരാധകരുടെ അഭിപ്രായം

Sanju Samson IPL Trade

പാണ്ട്യ മികച്ച താരമാണ് എങ്കിലും സിഎസ്കെ ആരാധകരും പാണ്ട്യയുടെ വരവിനെ അത്രെയേറെ പിന്തുണയ്ക്കുന്നില്ല.

കാരണം പ്രകടനത്തിന് പുറമെയുള്ള സ്വഭാവകാരണങ്ങൾ തന്നെയാണ്.

കളത്തിലെ പാണ്ട്യയുടെ പെരുമാറ്റങ്ങൾ ടീമിന്റെ ഐക്യത്തെ തകർക്കുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്തായാലും സിഎസ്കെ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

സഞ്ജു ടീമിൽ തുടരണമെന്നത് തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്

English Summary: The Sanju Samson IPL Trade rumor is heating up as Mumbai Indians explore swapping Hardik Pandya with CSK. With Hardik demanding captaincy at Chennai, Mumbai aims to target Sanju Samson, creating a major strategy dilemma for the Chennai Super Kings management.