CricketIndian Cricket TeamIndian Premier League

സഞ്ജു സാംസൺ തുടരും; ട്രേഡ് ഓപ്ഷനിൽ വമ്പൻ ട്വിസ്റ്റ്‌ 

2026 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ മറ്റു ടീമിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹംങ്ങൾ വന്നിരുന്നു. എന്നാൽ രാജസ്ഥാൻ ആരാധകരെ സംബന്ധിച്ച് ഒരു സന്തോഷക്കരമായ അപ്ഡേറ്റ് വരുകയാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസസിൽ തന്നെ തുടരുമെന്നാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

2025 ലെ ഐ‌പി‌എൽ അവസാനം മുതൽ, 30 കാരനായ സാംസണിന്റെ ഭാവിയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ജയ്പൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹങ്ങൾ വന്നത്.

നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങൾ നിന്ന് 140.39 സ്ട്രൈക്ക് റേറ്റിൽ 285 റൺസുകളാണ് താരം അടിച്ചു കൂട്ടിയത്. പിന്നീട് സൈഡ് സ്ട്രെയിൻ പരിക്ക് കാരണം അദ്ദേഹത്തിന് കുറച്ച് മത്സരങ്ങൾ നഷ്ടമായി. അദ്ദേഹത്തിന്റെ അഭാവത്തിൽ, ഇന്ത്യയുടെ വൈറ്റ്-ബോൾ ഓൾറൗണ്ടർ റിയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിനെ നയിച്ചത്.