തുടർ പരാജയങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ സിഎസ്കെയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചത് നായകൻ ധോണിയെടുത്ത നിലപാടാണ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജുവും ഇത് മാതൃകയാക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവർ പ്ലേയിൽ മികച്ച റൺസ് കണ്ടെത്താനാവാത്ത സിഎസ്കെയെ നമ്മൾ കാണിക്കുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ പുതുമുഖ താരം ഷെയ്ഖ് റഷീദിന് അരങ്ങേറ്റ അവസരം നൽകിയ ധോണിയുടെ തന്ത്രം വിജയ്ക്കുകയുണ്ടായി.
19 പന്തിൽ 28 റൺസാണ് റഷീദ് അരങ്ങേറ്റ മത്സരത്തിൽ നേടിയതെങ്കിലും പവർ പ്ലേയിൽ രചിൻ രവീന്ദ്യ്ക്കൊപ്പം ചേർന്ന് സിഎസ്കെയുടെ റൺസ് ഉയർത്താൻ റഷീദിന് സാധിച്ചു. ഇത്തരത്തിൽ സഞ്ജുവും ഒരു തീരുമാനം സ്വീകരിക്കണമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
രാജസ്ഥാന്റെ ബാറ്റിങ്ങും ശോകമാണ്. ആ സാഹചര്യത്തിൽ ധോണി പുതുമുഖത്തെ ഉപയോഗിച്ചെടുത്ത റിസ്ക് 13 കാരൻ വൈഭവ് സൂര്യവംശിയിലൂടെ കാണിക്കാൻ സഞ്ജുവും റോയൽസും തയാറാവണമെന്നാണ് ആരാധകർ പറയുന്നത്.
വെടിക്കെട്ട് ബാറ്റിംഗ് നടത്താൻ കെൽപുള്ള താരമാണ് വൈഭവ്. ഓപണിംഗിൽ യശ്വസിക്കൊപ്പം ഇറക്കി സഞ്ജു മൂന്നാമനായി ഇറങ്ങിയാൽ റോയൽസിന്റെ ബാറ്റിങ് ലൈനപ്പിനും കരുത്ത് കൂടുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.