CricketCricket National TeamsIndian Cricket TeamSports

സഞ്ജുവിന്റെ ആഗ്രഹം സഫലമാവാൻ പോകുന്നു; ഇന്ത്യയുടെ റെഡ് ബോൾ ടീമിലെത്താൻ ഗോൾഡൻ ചാൻസ്

തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.

ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കണം എന്നത് തന്റെ ആഗ്രഹമാണെന്ന് മലയാളി താരം സഞ്ജു സാംസൺ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി ടി20, ഏകദിനം എന്നിവ കളിച്ച സഞ്ജുവിന് പക്ഷെ ഒരിക്കൽ പോലും ടെസ്റ്റ് ടീമിൽ കളിയ്ക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ബിസിസിഐയുടെ പുതിയ നീക്കങ്ങൾ പ്രകാരം സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള ഒരു സുവർണാവസരം തെളിഞ്ഞ് വരികയാണ്..

ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തുന്നുണ്ട്. ഇരുവർക്കുമെതിരെ ഇന്ത്യയുടെ എ ടീം ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങൾ കളിക്കുമെന്നാണ് റിപ്പോർട്ട്. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്.

തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ എന്നീ ടീമുകൾക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് റിപോർട്ടുകൾ
. ടീമുകൾക്കെതിരെ ഇന്ത്യൻ എ ടീം ഏകദിനവും കളിക്കുന്നുണ്ട്. അവിടെയും സഞ്ജുവിന് അവസരമുണ്ട്.

ALSO READ: കോഹ്ലിയുടെയും രോഹിതിന്റെയും ആ ആഗ്രഹം ഒരിക്കലും നടക്കില്ല..? നിരാശ

ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ എന്നീ ടീമുകൾക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് റിപോർട്ടുകൾ
. ടീമുകൾക്കെതിരെ ഇന്ത്യൻ എ ടീം ഏകദിനവും കളിക്കുന്നുണ്ട്. അവിടെയും സഞ്ജുവിന് അവസരമുണ്ട്.

ഈ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ സഞ്ജുവിന് മികവ് തെളിയിക്കാനായാൽ ഇന്ത്യൻ സീനിയർ ടീമിൽ ഏകദിന, ടെസ്റ്റ് ടീമുകളിൽ സഞ്ജുവിന് പ്രതീക്ഷയർപ്പിക്കാം.