CricketCricket LeaguesIndian Premier League

ബിസിനസ് സ്ട്രാറ്റജി; രാജസ്ഥാൻ കൈവിടുമോ സഞ്ജുവിനെ? എഴുതിത്തള്ളാനാവില്ല..കാരണമുണ്ട്

ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…

‘സഞ്ജുവിനെ ഒരിക്കലും രാജസ്ഥാൻ കൈവിടില്ല.. കാരണം സഞ്ജുവും രാജസ്ഥാനും തമ്മിലുള്ള ബന്ധം അത്രയും ആഴമേറിയതാണ്’ എന്നൊക്കെ പറഞ്ഞാശ്വസിക്കാമെങ്കിലും ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…

ഇത് വരെയും സഞ്ജുവിന്റെ രാജസ്ഥാനിലെ നിലനിൽപ്പിന് യാതൊരു കോട്ടവുമില്ല. എന്നാൽ ഈ ഐപിഎൽ സീസൺ സഞ്ജുവിന് നിർണായകമാണ്. രാജസ്ഥാനിൽ സഞ്ജു നായകനായോ, കളിക്കാരനായോ തുടരണമോ എന്ന കാര്യത്തിൽ വിധിയെഴുതുക ഈ സീസണായിരിക്കും.

നിലവിൽ രാജസ്ഥാൻ റോയല്സിൽ കളിക്കുന്ന പ്രധാന ഇന്ത്യൻ ദേശീയ താരം യശ്വസി ജയ്‌സ്വാളാണ്, ജയ്‌സ്വാൾ ഇന്ത്യൻ ടീമിന്റെ പ്രധാന ഭാഗമായത് പോലെ സഞ്ജുവോ, പരാഗോ മാറിയിട്ടില്ല. ഐപിഎല്ലിൽ ഏതൊരു ടീമിനെയും മുന്നോട്ട് കൊണ്ട് പോകുന്നത് ആ ടീമിലെ പ്രധാനപ്പെട്ട ഒരു താരമായിരിക്കും. ഏറെക്കുറെ അതൊരു ഇന്ത്യൻ ദേശീയ താരമായിരിക്കും. അത്തരത്തിലുള്ള താരങ്ങളുള്ള ടീമുകൾക്കാണ് ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ്പ് ഇനത്തിൽ പണം ലഭിക്കുക. എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്‌പോൺസർഷിപ്പ് തുക കുറഞ്ഞത് അറിയാവുന്ന കാര്യമാണ്. എന്നാൽ ധോണിയുടെ സ്റ്റാർഡം മൂലം ചെന്നൈ സ്‌പോൺസർഷിപ്പ് തുകയിൽ മുന്നേറ്റമുണ്ടാക്കി എന്നതും ചരിത്രമാണ്.

പ്രായമായിട്ടും ധോണിയെ ചെന്നൈ ഒഴിവാക്കാത്തതിന്റെ കാരണം, ധോണിക്കുള്ള പരിവേഷവും അത് മൂലം ലഭിക്കുന്ന സ്‌പോൺസർഷിപ്പ് തുകയും ടിക്കറ്റ് വിൽപ്പനയുമൊക്കെയാണ്. ചെന്നൈയ്ക്ക് ധോണിയാണെങ്കിൽ ആർസിബിയ്ക്ക് കോഹ്‌ലിയും മുംബൈയ്ക്ക് ഹിറ്റ്മാനുമാണത്. എന്നാൽ രാജസ്ഥാനിൽ അങ്ങനെ ആരാണുള്ളത്.

നിലവിൽ ആരാധക പിന്തുണയിൽ സഞ്ജു മുന്നിലുണ്ടെങ്കിലും യശ്വസി ജയ്സ്വാളും റിയാൻ പരാഗും പാൻ ഇന്ത്യൻ തലത്തിൽ നേട്ടമുണ്ടാക്കാൻ പോകുന്ന രണ്ട് താരങ്ങളാണ്.രാജസ്‌ഥാനറെ രണ്ടാം ഹോം ഗ്രൗണ്ട് റിയാൻ പരാഗിന്റെ ഗുവാഹാത്തിയാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

സഞ്ജു, ഈ സീസണിൽ മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ, ദേശീയ ടീമിൽ സ്ഥാനമുറപ്പിച്ചില്ല എങ്കിൽ ജൈസ്വാലും പരാഗും സഞ്ജുവിനെ മറികടക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സഞ്ജുവിന്റെ നായകസ്ഥാനമോ, ടീമിലെ സ്ഥാനമോ ചോദ്യം ചെയ്യപ്പെട്ടേക്കാം..