ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് 16 ന് ഐപിഎല്ലിന് വീണ്ടും തുടക്കമാവുമെന്നാണ് വിവരങ്ങൾ. എന്നാൽ ഐപിഎൽ താൽകാലികമായി നിർത്തി വെച്ചത് ഗുണം ചെയ്ത ഒരു ടീമുണ്ട്.. ഏതാണ് ആ ടീമെന്നല്ലേ.. പരിശോധിക്കാം…
സീസണിൽ മികച്ച ഫോമിൽ കുതിക്കുന്ന റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവിനാണ് ഐപിഎൽ താൽകാലികമായി നിർത്തി വെച്ചത് അനുഗ്രഹമായത്. കാരണം നായകൻ രജത് പടിദാറിന്റെ പരിക്ക് തന്നെയാണ്.
വിരലിന് പരിക്കേറ്റ രജതിന് പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ആ പത്ത് ദിവസങ്ങൾ ഐപിഎൽ നിർത്തി വെച്ചതിലൂടെ കടന്ന് പോയതോടെ ആർസിബിയുടെ അടുത്ത മത്സരത്തിൽ രജത് തിരിച്ചെത്തും. ഐപിഎൽ നിർത്തി വെച്ചില്ലായിരുന്നെങ്കിൽ പടിധാറിന് ചുരുങ്ങിയത് രണ്ട് മത്സരമെങ്കിലും നഷ്ടമായേനെ..
രജതിന് പകരം ജിതേഷ് ശര്മയായിരുന്നേനെ ടീമിനെ നയിക്കേണ്ടായിരുന്നത്. നായകനെ നഷ്ടപ്പെടുന്നു എന്നതിലുപരി ഒരു ബാറ്ററുടെ സേവനവും ആർസിബിയ്ക്ക് നഷ്ടമായേനേ…
അതേ സമയം പരിക്കേറ്റ ഓസിസ് പേസർ ജോഷ് ഹേസൽവുഡ് ആർസിബിയുടെ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്ന് റിപോർട്ടുകൾ. ഇത് ടീമിന്റെ ബൗളിംഗ് യൂണിറ്റിന് കനത്ത തിരിച്ചടിയായിരിക്കും നൽകുക.