ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. പ്ലേഓഫ് കാണാൻ കഴിയാതെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ക്ലബ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സീസണിൽ തന്നെ 11 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നത്.
അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയതും ഈ സീസണിലാണ്. 37 ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ വഴങ്ങിയത്. ഇതിൽ മിക്കതും വ്യക്തപരമായ പിഴവുകൾ മൂലം വഴങ്ങേണ്ടി വന്ന ഗോളുകളാണ്.
ആരാധക പിന്തുണയിലും ബ്ലാസ്റ്റേഴ്‌സിന് ഏറെ തിരച്ചടി നേരിടേണ്ടി വന്ന സീസണായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് കാണികൾ കൊച്ചിയിൽ കളി കാണാൻ വന്ന സീസണാണിത്.
മൊത്തത്തിൽ പറയുകയാണേൽ ആരാധകരോട് ഒട്ടും നീതി പുലർത്താത സീസണായിരുന്നു ഈ കഴിഞ്ഞത്. എന്തിരുന്നാലും അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് മികച്ച നീക്കങ്ങൾ നടത്തി ടീം കരുത്തന്മാരായി തിരിച്ചുവരുമെന്ന് പ്രതിക്ഷിക്കാം.