അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അത്തരമൊരു അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം തിരിയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നത്. മിലോസിന് പകരക്കാരനായി തിരി ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നായിരുന്നു അഭ്യൂഹം.
എന്നാൽ ഇപ്പോളിത മുംബൈ സിറ്റി എഫ്സി തിരിയുടെ കാരാർ പുതുക്കിയിരിക്കുകയാണ്. ഇതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലായെന്ന് ഉറപ്പിക്കാം. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.
ഒരു വർഷത്തേക്ക് കൂടിയാണ് തിരി മുംബൈയിൽ കരാർ പുതുക്കിയിരിക്കുന്നത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തിരിയേക്കാൾ മികച്ച വിദേശ പ്രതിരോധ നിര താരത്തെ സ്വന്തമാക്കുമെന്ന് പ്രതിക്ഷിക്കാം.