ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ ഈ ജനുവരിയിൽ ക്ലബ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇനിയും ആരാധകർ പ്രതീക്ഷിക്കാത്ത ചില വിദേശികൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച ബ്ലാസ്റ്റേഴ്‌സ് നിരയിലെ രണ്ട് വിദേശ താരങ്ങൾ ക്ലബ് വിടാൻ ഏറെ സാധ്യതകളുണ്ടെന്നാണ്.

പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച് തന്നെയാണ് ആദ്യ താരം. ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ ഒരു വിദേശ താരത്തെ കൂടി സൈൻ ചെയ്‌തേക്കുമെന്ന് നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു വിദേശ സെന്റർ ബാക്കിനെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ജനുവരി സൈൻ ചെയ്യാൻ സാധ്യതയുള്ളത്.

പുതിയ വിദേശ പ്രതിരോധ താരം ക്ലബ്ബിലെത്തുകയാണ് എങ്കിൽ മിലോസ് ഡ്രിങ്കിച്ചായിരിക്കും ക്ലബ് വിടുക. മിലോസിനെ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ ഓഫ് ലോഡ് ചെയ്യാൻ സാധ്യതയുള്ളതായി നേരത്തെ ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ്.

മറ്റൊരു താരം ക്വമെ പെപ്രയാണ്. പെപ്രയുടെ കരാർ ഈ സീസൺ അവസാനം അവസാനിക്കും. താരത്തിന് ബ്ലാസ്റ്റേഴ്സിൽ കോൺട്രാക്ട് എക്സ്റ്റൻഷൻ ക്ലോസ് ഉണ്ടെങ്കിലും താരം ഇത് വരെ പുതിയ കരാറിനുള്ള നടപടി ക്രമങ്ങളിൾ ഒപ്പ് വെച്ചിട്ടില്ല.

താരം ക്ലബ് വിടാൻ സാധ്യതയുള്ളതായി ചില പ്രചരണങ്ങളുണ്ട്. മിലോസിനെ കൂടാതെ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള മറ്റൊരു താരമാണ് പെപ്ര.