ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുക എന്നതാണ്.
ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ തുടങ്ങുന്നത് ബന്ധപ്പെട്ട് അപ്ഡേറ്റുകൾ പുറത്ത് വരുകയാണ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ജൂലൈ 7 മുതൽ തുടങ്ങുമെന്നാണ്.
ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ റിപ്പോർട്ട് ഈ ആഴ്ച അവസാനത്തോടെ നൽകുമെന്ന് മാർക്കസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രീ സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടത്തുമെന്നാണ്.
ജൂലൈ 7ന് പ്രീ സീസൺ തുടങ്ങുന്നത് കൊണ്ട് തന്നെ, കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുമോ എന്ന് സംശയക്കരമാണ്. ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ആറോളം ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കില്ലായെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
ജൂലൈ 14നാണ് ഡ്യൂറണ്ട് കപ്പ് ആരംഭിക്കുക. നിലവിൽ ഐഎസ്എലുമായി ബന്ധപ്പെട്ടുള്ള അനിഞ്ചിതം തുടരുന്നത് കൊണ്ടാണ് ഈ ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പ് പങ്കെടുക്കാൻ സാധ്യതയില്ലാത്തത്. എന്തിരുന്നാലും ഈയൊരു കാര്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.