ഐപിഎല്ലിൽ ഇന്ന് ഏറെ നിർണായകമായ മുംബൈ ഇന്ത്യൻസ്- ഡൽഹി പോരാട്ടം നടക്കാനൊരുങ്ങുകയാണ്. പ്ലേ ഓഫ് സാധ്യതയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഇന്ന് വിജയിക്കുന്നവർക്ക് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. നിർണായകമായ ഈ പോരാട്ടത്തിന് ഒരുങ്ങുമ്പോൾ പലരുടെയും കണ്ണുകൾ കാലാവസ്ഥയിലേക്കാണ്.. ഇന്നത്തെ മത്സരത്തിൽ മഴ വില്ലനാകുമോ? കാലാവസ്ഥ റിപ്പോർട്ട് പരിശോധിക്കാം…
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് പോരാട്ടം. ഗൂഗിൾ വെതർ നൽകുന്ന ഡാറ്റ അനുസരിച്ച് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് മഴ പെയ്യുമെന്നാണ്.
മെയ് 21 ന് മുംബൈയിൽ മഴ ഭീഷണിയുണ്ട്. എന്നാൽ ശക്തമായ മഴയുള്ള പ്രവചിക്കുന്നത്. നേരിയ രീതിയിൽ ഇന്ന് മുഴുവൻ മുംബൈയിൽ മഴപെയ്യുമെന്നാണ് റിപ്പോർട്ട്. രാത്രിയോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇത് വരെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. ബാക്കിയുള്ള ഒരു സ്പോട്ടിനായി മുംബൈയും ഡെൽഹിയുമാണ് മത്സരരംഗത്തുള്ളത്. മുംബൈയ്ക്ക് 12 മത്സരങ്ങളിൽ നിന്നും 14 പോയിന്റും ഡൽഹിക്ക് 12 മത്സരങ്ങളിൽ 13 പോയിന്റുമാണ് ഉള്ളത്.