എല്ലായിപ്പോഴും മികച്ച പ്രകടനം നിലനിർത്തുക എന്നത് ദുഷ്കരമായ കാര്യമാണ്. പല ലോകോത്തര ക്രിക്കറ്റർമാർക്കും ഈ സ്ഥിരത നിലനിർത്താൻ സാധിച്ചിട്ടുമില്ല. കരിയറിൽ മികച്ച ബൗളർ എന്ന വിശേഷണം ലഭിച്ച, എന്നാൽ സമീപകാലത്തായി മോശം പ്രകടനം നടത്തുന്ന ഒരു താരത്തെ പറ്റി നമ്മുക്ക് പരിശോധിക്കാം..
റാഷിദ് ഖാനെന്ന പേര് കേട്ടാൽ ബാറ്റർമാരുടെ മുട്ട് വിറയ്ക്കുന്ന കാലമുണ്ടായിരുന്നു. റാഷിദ് ഖാന്റെ ഓവറുകൾ എങ്ങെനെയെങ്കിലും നേരിട്ട് ബാക്കിയുള്ള ഓവറുകൾ അടിച്ച് കളിക്കാമെന്ന സ്ട്രാറ്റജിയുമായി കളത്തിലിറങ്ങുന്ന ടീമുകൾ വരെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെയും മാറി മറിഞ്ഞിരിക്കുകയാണ്.
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ റാഷിദ് ഖാന്റെ പ്രകടനം ശരാശരിക്കും ഏറെ താഴെയാണ്. ഇത് വരെ 10 ഓവർ എറിഞ്ഞ റാഷിദ് ഖാൻ വഴങ്ങിയത് 112 റൺസാണ്. നേടിയതാവട്ടെ ഒരൊറ്റ വിക്കറ്റും.
സീസണിൽ പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ ആകെ രണ്ടോവർ എറിഞ്ഞ റാഷിദ് 10 റൺസ് വഴങ്ങിയിരുന്നു. സീസണിൽ ഇത് വരെയുള്ളതിൽ താരത്തിന്റെ മികച്ച കണക്ക് ഇത് മാത്രമാണ്.ഇന്നലെ ആർസിബിക്കെതിരെയുള്ള മത്സരത്തിൽ ഗുജറാത്ത് ജയിച്ചെങ്കിലും മത്സരത്തിൽ നാലോവർ എറിഞ്ഞ റാഷിദ് ഖാൻ 54 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.
മികച്ച വിശേഷണമുള്ള താരം മോശം പ്രകടനം തുടർന്നാൽ അത് ഗുജറാത്തിനും ഈ സീസണിൽ ക്ഷീണമാവും. അതിനാൽ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് തന്നെയാണ് ഗുജറാത്ത് ആഗ്രഹിക്കുന്നത്.