CricketCricket LeaguesIndian Premier LeagueSports

‘പോക്കറ്റ് ഡൈനാമോ’യെ കളത്തിലിറക്കാൻ ആർസിബി; ഇന്ന് അരങ്ങേറിയേക്കും…

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്.

നീണ്ട 20 ദിവസങ്ങൾക്ക് ശേഷം ആർസിബി കളിക്കാനിറങ്ങുന്ന മഹത്തായ ദിനമാണിന്ന്. മെയ് 3 നാണ് ആർസിബി അവസാനമായൊരു ഐപിഎൽ മത്സരം കളിച്ചത്. അതിന് ശേഷം ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചതും, പുനരാരംഭിച്ചപ്പോൾ ആദ്യം നടക്കേണ്ട മത്സരം മഴ മൂലം ഉപേക്ഷിച്ചതുമെല്ലാം ആർസിബിയുടെ ഇടവേളയ്ക്ക് ദൈർഘ്യം വർധിപ്പിച്ചു.

ഇന്ന് സൺറൈസസിനെ നേരിടാൻ ഒരുങ്ങുകയാണ് ആർസിബി. ഇന്ന് വിജയിച്ചാൽ പോയ്ന്റ്റ് പട്ടികയിൽ ഒന്നാമതെത്താം. എന്നാൽ ഇന്നത്തെ മത്സരത്തിൽ ആർസിബി ഇറങ്ങുമ്പോൾ ആർസിബി നിരയിൽ ഒരു അരങ്ങേറ്റം കൂടി ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. 20 കാരനായ വെടിക്കെട്ട് താരം സ്വസ്തിക് ചികാരയുടെ അരങ്ങേറ്റമാണ് ആരാധാകർ ഇന്ന് പ്രതീക്ഷിക്കുന്നത്.

ദേവ്ദത്ത് പടിക്കൽ പരിക്ക് കാരണം പുറത്തായതോടെ ഇന്ന് താരം അരങ്ങേറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇനി ആരാണ് ചികാര എന്നും ‘ പോക്കറ്റ് ഡൈനാമോ’ എന്ന വിശേഷണം നൽകിയത് എന്തിനാണെന്നും നോക്കാം..

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര. പടിക്കൽ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് കൊണ്ടും മികച്ചവനാണ് ചികാര.

അതേ സമയം, ഇന്ന് ചിന്നസ്വാമിയിൽ നടക്കേണ്ട മത്സരമാണ് ബംഗളുരുവിൽ തുടരുന്ന കനത്ത മഴ മൂലം യുപിയിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ചികാരയുടെ ജന്മനാടും താരം ക്രിക്കറ്റ് കളിച്ച് വളർന്നതുമൊക്കെ ഇവിടെയാണ് എന്ന പ്രത്യേകതയുമുണ്ട്.