CricketCricket LeaguesIndian Premier LeagueSports

സഞ്ജുവില്ലെങ്കിൽ ഈ 3 താരങ്ങൾ വട്ടപ്പൂജ്യം

സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…

ചില താരങ്ങളെ നന്നായി ഉപയോഗിക്കാൻ ചില നായകന്മാർക്ക് കഴിവുണ്ട്. അവരുടെ കീഴിൽ ചില താരങ്ങൾ മികച്ച പ്രകടനം നടത്തുകയും ചെയ്യാറുണ്ട്. നായകന്മാർ മാറുമ്പോൾ ഇവരുടെ പ്രകടങ്ങളെ അത് ബാധിക്കുകയും ചെയ്യാറുണ്ട്. പറഞ്ഞ് വരുന്നത് മലയാളി താരം സഞ്ജു സാംസന്റെ നായക മികവാണ്.

സഞ്ജു കഴിഞ്ഞ സീസണിൽ വരെ കൃത്യമായി ഉപയോഗിച്ച 3 താരങ്ങൾ ഇപ്പോൾ ടീം മാറിയപ്പോൾ പഴയ ഫോമിന്റെ നിഴലിൽ മാത്രമാണ്. ഇത്തരത്തിൽ സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…

രവി അശ്വിൻ

സ്പിൻ അനുകൂലമായ ചെപ്പോക്കിലെ പിച്ചിൽ ഇത് വരെയും താളം കണ്ടെത്താൻ അശ്വിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ അത്യാവശ്യ പ്രകടനം അശ്വിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇക്കോണോമിയും ഏതാണ്ട് ഭേദമായിരുന്നു. എന്നാൽ ഇത്തവണ ചെന്നൈ നിരയിലെ പ്രധാന തല്ല് കൊള്ളിയാണ് അശ്വിൻ. കഴിഞ്ഞ സീസൺ അപേക്ഷിച്ച് നോക്കുമ്പോൾ സീസണിലിത് വരെ മികച്ച പ്രകടനം നടത്താൻ അശ്വിന് സാധിച്ചട്ടില്ല.

ട്രെന്റ് ബോൾട്ട്

ഇത്തവണ വലിയ പ്രതീക്ഷകളുമായി മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ച ബോൾട്ടിന് മുംബൈ ജേഴ്സിയിൽ പഴയ പ്രകടനം നടത്താനായിട്ടില്ല. പവർ പ്ളേയിൽ സ്വിങ് കൊണ്ടും യോർക്കർ കൊണ്ടും ബാറ്റർമാരെ വിറപ്പിച്ച ബോൾട്ട് ഇത്തവണ മോശം ഫോമിലാണ്.

ചഹാൽ

സഞ്ജുവിന്റെ വജ്രായുധമായിരുന്നു ചഹൽ. താരത്തിന് പൂർണ പിന്തുണ നൽകിയുള്ള സഞ്ജുവിന്റെ നീക്കം കഴിഞ്ഞ സീസണിൽ രാജസ്ഥാന് നിർണായക വിജയങ്ങൾ നൽകിയിരുന്നു. എന്നാൽ അയ്യരിന് കീഴിൽ പഞ്ചാബിൽ ചഹൽ പഴയ പ്രകടനത്തിന്റെ നിഴലിൽ മാത്രമാണ്. എന്തിനേറെ സഞ്ജു നൽകുന്ന വിശ്വാസം പോലും ചഹലിന് നിലവിൽ പഞ്ചാബിൽ അയ്യരിൽ നിന്നും ലഭിക്കുന്നില്ല.