Indian Super LeagueKBFCSportsTransfer News

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ. ഇത്തരത്തിൽ നിലവിൽ ഫ്രീ ഏജന്റായ മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായി പ്രീ- കോൺട്രാക്ടിൽ എത്താൻ 4 ക്ലബ്ബുകൾ ശ്രമം നടത്തുന്നതായാണ് റിപ്പോർട്ട്.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും കഴിഞ്ഞ സീസണിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടി കളിക്കുകയും ചെയ്ത മലയാളി താരം ബിജോയ് വർഗീസിന് വേണ്ടിയാണ് 4 ക്ലബ്ബുകൾ രംഗത്തുള്ളത്. 90rfootbal എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2020 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ബിജോയ് 2021 ൽ സീനിയർ ടീമിന്റെ ഭാഗമാവുകയും ചെയ്തു. എന്നാൽ വലിയ അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്ന താരത്തിന് പരിക്കും ഒരു പ്രശ്‌നമായി.

ഈ വർഷമാദ്യമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിക്ക് കൈമാറുന്നത്. സീസൺ കഴിഞ്ഞതോടെ ഫ്രീ- ഏജന്റായ താരത്തെ സ്വന്തമാക്കാനാണ് ഇപ്പോൾ നാല് ക്ലബ്ബുകൾ ശ്രമം നടത്തുന്നത്.

4 ക്ലബ്ബുകൾ താരത്തിന് പിന്നിലുണ്ടെങ്കിലും ഏതൊക്കെയാണ് ആ ക്ലബ്ബുകൾ എന്ന കാര്യം വ്യക്തമല്ല.