FootballIndian Super LeagueKBFCSportsTransfer News

ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്?; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

അടുത്ത സീസണിലേക്കുള്ള സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ നടത്തിയിരിക്കുന്നത്. അഥവാ പറയുകയാണേൽ പ്രീ കോൺട്രാക്ട് ധാരണയിലെത്തിയത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് വമ്പൻ താരത്തെ തന്നെയാണ്. 

മുൻ ഐഎസ്എൽ ചാമ്പ്യനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ താരത്തിന്റെ പേരോ ഏത് പൊസിഷനിലാണ് കളിക്കുന്നതെന്നും മാർക്കസ് വ്യക്തമാക്കിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് നിലവിൽ താരത്തെ ദീർഘകാല കരാറിലാണ് സ്വന്തമാക്കുന്നത്. 

ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി ചെന്നൈയുടെ പ്രതിരോധ താരം ബികാഷ് യുമ്നാമിനെ സ്വന്തമാക്കിയതായി അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ രണ്ടാം സൈനിങും നടത്തിയിരിക്കുന്നത്.

എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ പുറത്ത് വരുന്നതാണ്.