Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശത്രുക്കളെ ഒന്ന് സൂക്ഷിക്കണം?കാരണം ഇതാണ്..

നാളിതുവരെയും സ്വന്തമാക്കാൻ ആവാത്ത മേജർ ട്രോഫി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടു ഫൈനലിൽ നിന്നുമാണ് ബാംഗ്ലൂരു എഫ് സി പുറത്താവുന്നത്. ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ സ്കോർ ചെയ്ത് ലീഡ് സ്വന്തമാക്കിയെങ്കിലും തിരിച്ചടിച്ച മോഹൻ ബഗാൻ കിരീടം സ്വന്തമാക്കി.

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കിരീടമില്ലാതെ അവസാനിച്ച ബാംഗ്ലൂരു എഫ് സി സൂപ്പർ കപ്പിലെങ്കിലും കിരീടം നേടണം എന്ന ലക്ഷ്യത്തോടെയാണ് വരുന്നത്. സൂപ്പർ കപ്പിന് ഇത്തവണ മെയിൻ ടീമിനെ ആണ് ബാംഗ്ലൂർ എഫ് സി അണിനിരത്തുന്നത്.

Also Read- പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തങ്ങളുടെ മെയിൻ സ്‌ക്വാഡുമായാണ്  ഒഡീഷ്യയിലേക്ക് എത്തുന്നത്. ബാംഗ്ലൂരു എഫ് സി യുമായി സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റുമുട്ടേണ്ടി വന്നാൽ അത് ഫൈനൽ പോരാട്ടത്തിൽ മാത്രമായിരിക്കും.

Also Read- കിരീടപ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി, ബാക്കി ഇനി ഗ്രൗണ്ടിൽ കാണാം..

അങ്ങനെ സംഭവിക്കുകയാണെങ്കിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ആദ്യ കിരീടം നേടുന്നത് ബ്ലാസ്റ്റേഴ്സിന് ഇരട്ടിമധുരമാണ്. ഈസ്റ്റ്‌ ബംഗാളിനെയും മോഹൻ ബഗാനെയും പരാജയപ്പെടുത്തി സെമിയിലേക്ക് പ്രവേശിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം മാത്രം അകലെയാണ് ഫൈനൽ പോരാട്ടം.

Also Read- ബഗാനും ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിനെതിരെ? പക്ഷെ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് ഈ സാധ്യതകൾ??