ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിവരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില താരങ്ങൾ പുറത്തേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ തയ്യാറായി ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വിദേശത്തുനിന്നുമുള്ള ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
Also Read – അഡ്രിയാൻ ലൂണയെ സൈനിങ് തൂക്കാൻ ക്ലബ്ബുകളെത്തി, ഇനിയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ കയ്യിലാണ്?
എന്നാൽ ഇതുവരെയും ലൂണയുടെ കാര്യത്തിൽ ഉറച്ച നിലപാട് കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. മുൻപ് അഡ്രിയാൻ ലൂണക്ക് വേണ്ടി മികച്ച ഓഫറുമായി എഫ് സി ഗോവ മുന്നോട്ട് വന്നിരുന്നുവെങ്കിലും ലൂണ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി.
Also Read – ബ്ലാസ്റ്റേഴ്സ് കൊതിച്ചത് അവർ കൊണ്ടുപോയി?വീണ്ടും മൂഞ്ചി കേരള ബ്ലാസ്റ്റേഴ്സ്..
ബ്ലാസ്റ്റേഴ്സ് ഓഫർ ചെയുന്നതിനേക്കാൾ മികച്ച ഓഫറാണ് എഫ് സി ഗോവ വാഗ്ദാനം ചെയ്തത്. ബ്ലാസ്റ്റേഴ്സ് വിട്ടുപോകാൻ ഇഷ്ടമില്ലാത്ത ലൂണ അന്ന് ഗോവയുടെ ഓഫർ നിരസിച്ചു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലൂണ നൽകിയില്ല. കൂടാതെ ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ടെന്ന ട്രാൻസ്ഫർ റൂമറുകളുമുണ്ട്.
Also Read – പുതിയൊരു തകർപ്പൻ സൈനിങ് പൊക്കാൻ കേരള ബ്ലാസ്റ്റേഴ്സ്??ഇതാണ് ആ പുതിയ സൈനിങ്..
