CricketCricket LeaguesIndian Premier LeagueSports

കാര്യങ്ങൾ ശുഭകരമല്ല; എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈയ്ക്ക് ആശങ്കയായി 2 താരങ്ങൾ

നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.

ഐപിഎല്ലിൽ നാളെയാണ് നിർണായകമായ എലിമിനേറ്റർ പോരാട്ടം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമാണ് എലിമിനേറ്റർ പോരാട്ടത്തിൽ ഏറ്റുമുട്ടുക. തോൽക്കുന്നവർക്ക് പുറത്തേക്ക് പോകാം. ജയിക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും ചെയ്യാം. അതിനാൽ നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.

ടീമിന്റെ ആദ്യ ഇലവനിലെ പ്രധാന താരങ്ങളായ സൗത്ത് ആഫ്രിക്കൻ ഓപ്പണർ റയാൻ റിക്കിൽടൺ, ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്ക്‌സ് എന്നി എന്നിവരുടെ സേവനം എലിമിനേറ്റർ പോരാട്ടത്തിൽ ഉണ്ടാവില്ല. പകരം ഇംഗ്ലീഷ് ഓപണർ ജോണി ബെയർസ്റ്റോ, ലങ്കൻ ഓൾറൗണ്ടർ ചരിത് അസലങ്ക എന്നിവരായിരിക്കും നാളെ മുംബൈയുടെ ആദ്യ ഇലവനിൽ ഉണ്ടായിരിക്കുക.

എന്നാൽ ബെയർസ്റ്റോ, അസലങ്ക എന്നിവരുടെ ചില കണക്കുകളാണ് മുംബൈ ആരാധകർക്ക് ആശങ്ക നൽകുന്നത്. 3 മാസങ്ങൾക്ക് മുമ്പാണ് ബെയർസ്റ്റോ അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. സൗത്ത് ആഫ്രിക്കൻ ടി20 ആയിരുന്നു അത്. അവിടെ 37, 8, 30 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. എന്നാൽ ഏറെ ആശങ്ക പ്പെടുത്തുന്നത് താരം അവസാനമായി കളിച്ച 6 മത്സരങ്ങളും ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ്.ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം എങ്ങനെ ടി20യിലേക്ക് ഗിയർ ചേഞ്ച് നടത്തും എന്നത് ആശങ്കയാണ്.

അസലങ്കയാവട്ടെ അവസാന ടി20 കളിച്ചത് അഞ്ച് മാസങ്ങൾക്ക് മുമ്പാണ്. അബുദാബി ടി20 ലീഗിലാണ് താരം അവസാനമായി കളിച്ചത്. ഇവിടെ മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ച് മാസത്തെ ഇടവേള എന്നത് ചെറിയ കണക്കല്ല.

ALSO READ: കോഹ്ലിയുടെയും രോഹിതിന്റെയും ആ ആഗ്രഹം ഒരിക്കലും നടക്കില്ല..? നിരാശ

ലീഗിന്റെ പ്രധാന വേദിയിലേക്ക് എത്തുമ്പോൾ തങ്ങളുടെ പ്രധാന താരങ്ങൾ ലീഗുമായും ഫോർമാറ്റുമായും പൊരുത്തപ്പെടാത്തത് മുംബൈക്ക് തലവേദനയാണ്.ഇരുവരും ഈ പ്രതിസന്ധി മറികടന്നത് മാത്രമേ മുംബൈയ്ക്ക് എലിമിനേറ്റർ പ്രതീക്ഷയുള്ളു..