ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുമോ എന്നതിനെ കുറിച്ചുള്ള അവ്യക്തതകൾ.
ഇങ്ങനെയൊരു പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പല ക്ലബ്ബുകളും തങ്ങളുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ ഹോൾഡ് ചെയ്യുകയും ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കുറക്കുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാകട്ടെ തങ്ങളുടെ വിദേശ താരങ്ങളോട് മറ്റു ക്ലബ്ബുകളിൽ സൈൻ ചെയ്യുവാനുള്ള അനുവാദം നൽകിയിട്ടുമുണ്ട്.
Also Read – മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..
അഡ്രിയാൻ ലൂണ, നോഹ് സദോയി, ദുസാൻ ലഗാറ്റർ എന്നീ കരാർ ശേഷിക്കുന്ന മൂന്ന് വിദേശ താരങ്ങൾക്കും ക്ലബ് വിട്ട് പോവാനുള്ള അനുവാദമാണ് ബ്ലാസ്റ്റേഴ്സ് നൽകിയത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുവാനോ അല്ലെങ്കിൽ മറ്റു ക്ലബ്ബുകളിൽ സൈൻ ചെയ്യുവാനോയുള്ള അനുവാദം ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.
നേരത്തെ ഐ എസ് എൽ നടക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ തന്റെ കരിയറും ഭാവിയും ലക്ഷ്യമാക്കി മറ്റൊരു ലീഗിലേക്ക് ചേക്കേറാനുള്ള താല്പര്യം പ്രകടിപ്പിച്ച സ്പാനിഷ് താരമായ ജീസസ് ജിമിനസിന്റെ കരാർ പരസ്പര ധാരണയോടെ അവസാനിപ്പിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി. നിലവിൽ മറ്റ് വിദേശ താരങ്ങൾക്കും തങ്ങളുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള അനുവാദമാണ് ബ്ലാസ്റ്റേഴ്സ് നൽകിയത്.
Also Read – ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്👀
