Uncategorized

ഐഎസ്എൽ മാത്രമാക്കണ്ട, മറ്റൊരു ടൂർണമെന്റ് കൂടി ബ്ലാസ്റ്റേഴ്‌സും ടീമുകളും കളിക്കും.!! അപ്ഡേറ്റ്..

ഇന്ത്യൻ ഫുട്ബോൾ സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന അപ്ഡേറ്റാണ് നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിൽ ഐ എസ് എൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ പോസിറ്റീവായ വാർത്തകളാണ് പുറത്തുവരുന്നത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും എസ് ഐ എസ് എൽ ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ ഈ സീസണിൽ  ലീഗ് ഉണ്ടാവും എന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

അതിനു മുൻപായി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഇത്തവണ അരങ്ങേറുമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഇത്തവണ ഐ എസ് എൽ ടൂർണമെന്റ് നടക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ സൂപ്പർ കപ്പ് ടൂർണമെന്റിൽ കളിക്കുകയുള്ളൂ എന്നും ക്ലബ്ബ് പ്രതിനിധികൾ വ്യക്തമാക്കി.

  ഇത്തവണ ഇന്ത്യൻ ഫുട്ബോൾ സീസണിൽ ആണെങ്കിലും ഐ എസ് എൽ ടൂർണമെന്റ് അരങ്ങേറും. സെപ്റ്റംബർ മാസത്തിൽ സൂപ്പർ കപ്പ് ടൂർണമെന്റ് നടക്കുകയും അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ തമ്മിലുള്ള ലീഗ് ഇത്തവണയും അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –  മറ്റു ക്ലബ്ബുകളെ പോലെയല്ല, ബ്ലാസ്റ്റേഴ്സിന് സഹായമില്ലാതെ സംസ്ഥാന ഗവൺമെന്റ് എന്ന് സിഇഒ