FootballIndian Super LeagueKBFC

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്

പ്രശസ്ത സ്പോർട്സ് ജേർണിലിസ്റ്റായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട്‌ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു.

മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരത്തിനായുള്ള ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ടീം ഈയൊരു നീകത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഉറുഗ്വേൻ ഫോർവേഡിനെ സൈൻ ചെയ്യുന്നതിന് ഉയർന്ന ചെലവ് വരുന്നതിനാലാണ് മോഹൻ ബഗാൻ ഈയൊരു നീകത്തിൽ നിന്ന് പിന്മാറിയത്.

മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും, താരം ബ്ലാസ്റ്റേഴ്‌സ് തുടരും ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളും ഒന്നും പുറത്ത് വന്നിട്ടില്ല. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി 2027 മെയ് വരെ കരാറുണ്ട്. 

നേരത്തെ ഐഎസ്എൽ നടക്കുമോയെന്ന അനിശ്ചിത്തം തുടരുന്നു സാഹചര്യത്തിൽ ക്ലബ്‌ വിദേശ താരങ്ങൾക്ക് ക്ലബ്‌ വിടാനുള്ള സമ്മതം നൽകിയിരുന്നു. എന്നാൽ വിദേശ താരങ്ങൾ ആരും ക്ലബ്‌ വിട്ടതായി ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലൂണ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരുമൊയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്.