FootballIndian Super LeagueKBFCSports

ലോണ് ജീവിതം; ബ്ലാസ്റ്റേഴ്‌സ് താരം വീണ്ടും ലോണിൽ

സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്.

2021 മുതൽ ബ്ലാസ്റ്റേഴ്സിലുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി ഒരൊറ്റ മത്സരം പോലും കളിക്കാനാവാത്ത താരമാണ് മുഹമ്മദ് അജ്‌സൽ. സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഐ- ലീഗിൽ ഇന്റർ കാശിക്കായും ഗോളടിച്ച് പരിചയമുള്ള ഒരു യുവതാരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും സീനിയർ ടീമിൽ ഇടം കൊടുക്കാതെ ലോണിൽ അയച്ചിരിക്കുന്നത്.

സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്. നേരത്തെയും അജ്‌സൽ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടി ലോണിൽ കളിച്ചിട്ടുണ്ട്. ഇന്റർ കാശി, ഗോകുലം കേരളാ എന്നീ ടീമുകൾക്കായാണ് താരം നേരത്തെ ലോണിൽ കളിച്ചത്.

2022 ൽ താരത്തിന് സീനിയർ ടീമിലേക്ക് വിളി വന്നെങ്കിലും വീണ്ടും റിസേർവ് ടീമിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം കരാറിന്റെ അവസാനനാളുകളിലാണ് അജ്‌സൽ. ഈ സീസൺ കൂടി കഴിഞ്ഞാൽ അജ്‌സലിന് ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധിക്കും.

മികച്ച ടാലന്റുള്ള യുവതാരം ഒരു സ്റ്റേറ്റ് ലീഗിൽ കളിക്കാതെ ഏതെങ്കിലും ദേശീയ ക്ലബ്ബിനായി കളിയ്ക്കാൻ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ജീവിതത്തിന് ശേഷം സാധിച്ചേക്കും.