FootballIndian Super LeagueKBFC

ലോൺ കാലാവധി കഴിഞ്ഞു; ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു

2024-25 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഗംഭീര പ്രകടനമാണ് മലയാളി താരം നിഹാൽ സുധീഷ് കാഴ്ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ പോയ താരം പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു.

ഇപ്പോളിത താരത്തിന്റെ ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയാണ്. താരം ഗോവയിൽ വെച്ച് ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണിൽ പങ്കെടുക്കുന്നതാണ്.

കഴിഞ്ഞ സീസണിൽ പഞ്ചാബിലേക്കുള്ള കൂടുമാറ്റം താരത്തിന് ഏറെ ഗുണക്കരമായി എന്ന് തന്നെ പറയാം. ബ്ലാസ്റ്റേഴ്‌സിൽ അത്രയധികം അവസരം കിട്ടാതിരുന്ന താരത്തിന്, പഞ്ചാബിനായി കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നു. 

അതോടൊപ്പം പഞ്ചാബിന്റെ ആദ്യ ഇലവനിലെ സ്ഥിര സാനിധ്യം കൂടിയായിരുന്നു നിഹാൽ. എന്തിരുന്നാലും താരത്തിന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള മടങ്ങി വരവ് താരം വേണ്ടത് പോലെ തന്നെ മുതലാക്കുമെന്ന് പ്രതിക്ഷിക്കാം.