ലോകമെമ്പാടും ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തിലെ ഏതൊരു കോണിൽ നോക്കിയാലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാണാൻ കഴിയും. ഒട്ടേറെ തവണ ഇന്ത്യയിലെ ബെസ്റ്റ് ഫാൻ ക്ലബ്ബിനുള്ള അവാർഡ് നേടിയ ക്ലബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഇപ്പോളിത സ്ലോവേനിയൻ രാജ്യത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രശസ്തിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്ലോവേനിയൻ ടോപ്പ് ഡിവിഷൻ കളിക്കുന്ന യുവ ഇന്ത്യൻ താരം യോഹാൻ ബെഞ്ചമിൻ.
യോഹാൻ ബെഞ്ചമിന്റെ വെളിപ്പെടുത്തൽ പ്രകാരം സ്ലോവേനിയകാർക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് ഓർമ്മ വരുന്നത്തെന്നാണ്. ഇതിന് കാരണം 2018-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച സ്ലോവേനിയൻ സ്ട്രൈക്കർ മതേജ് പോപ്ലാറ്റ്നികാണെന്നാണ് യോഹാൻ പറഞ്ഞത്.
”സീനിയർമാരോടൊപ്പം പരിശീലനം നേടിയ എന്റെ സഹതാരങ്ങളിൽ പലരും ഇന്ത്യയെയും കേരളത്തെയും കുറിച്ച് എന്നോട് ചോദിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്കായി തിരക്കേറിയ സ്റ്റേഡിയത്തെക്കുറിച്ച് പോപ്ലാറ്റ്‌നിക്കിൽ നിന്ന് അവർ കാര്യങ്ങൾ കേട്ടിരുന്നു. ചില ഫിസിയോകൾ KBFCയെക്കുറിച്ചും എന്നോട് ചോദിച്ചിട്ടുണ്ട്. അവർക്ക് അറിയാവുന്ന ഇന്ത്യയിലെ ഒരേയൊരു ടീം അതാണ്.” എന്നാണ് യോഹാൻ ബെഞ്ചമിൻ വെളിപ്പെടുത്തിയത്.
ആരാണ് യോഹാൻ ബെഞ്ചമിൻ?
നിലവിൽ സ്ലോവേനിയൻ ക്ലബ്ബായ NK ബ്രാവോ അണ്ടർ-19 ടീമിൽ കളിക്കുന്ന ഇന്ത്യൻ മധ്യനിര താരമാണ് യോഹാൻ ബെഞ്ചമിൻ. മഹാരാഷ്ട്രക്കാരനായ യോഹാൻ ഇന്ത്യൻ അണ്ടർ-19 ഇന്റർനാഷണൽ സ്‌ക്വാഡിലെ അംഗം കൂടിയാണ്.
