ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ (kerala blasters fc) ബദ്ധവൈരികളാണ് ബെംഗളൂരു എഫ്സി. സൗത്ത് ഇന്ത്യൻ ഡെർബി എന്ന വിശേഷണമുള്ള ഈ പോരാട്ടം എല്ലാ കാലത്തും ആരാധകർക്ക് ത്രില്ലിംഗ് അനുഭവമാണ്.
എന്നാൽ ഇത്തവണ സൗത്ത് ഇന്ത്യൻ ഡെർബിയ്ക്ക് മൂർച്ചയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കാരണം ബെംഗളൂരു എഫ്സിയുടെ ഇത്തവണത്തെ വിദേശ താരങ്ങളുടെ സൈനിങ് തന്നെയാണ്.
ഐഎസ്എൽ പ്രതിസന്ധി ശക്തമാവുന്നത് മുമ്പ് അവർ രണ്ട് വിദേശ സൈനിംഗുകൾ പൂർത്തീകരിച്ചിരുന്നു. ഉസ്ബെക്കിസ്ഥാൻ മിഡ്ഫീൽഡർ സിറോജിദ്ദീൻ കുസിയേവ്, അർജന്റീനിയൻ മിഡ്ഫീൽഡർ ബ്രയാൻ സാഞ്ചസ്, എന്നീ വിദേശ താരങ്ങളുടെ സൈനിംഗുകളായിരുന്നു അവർ പൂർത്തീകരിച്ചിരുന്നത്.
എന്നാൽ വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ പുതിയ വിദേശ സൈനിംഗുകൾ നടത്തില്ലെന്നാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ വ്യക്തമാക്കുന്നത്. അതിനർത്ഥം ഈ സീസണിൽ ബംഗളുരു നിരയിൽ റാൻഡ് വിദേശ താരങ്ങൾ മാത്രമെന്ന് സാരം.
ബദ്ധവൈരികളായ ബംഗളുരു എഫ്സിയിലെ വിദേശ താരങ്ങളുടെ കുറവ് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്. കലിപ്പ് തീർക്കാനും കടം വീട്ടാനും ബ്ലാസ്റ്റേഴ്സിന് പറ്റിയ അവസരമാണിത്. അതേ സമയം അവരുടെ മുന്നേറ്റ നിരയിലെ പ്രധാന താരം റയാൻ വില്യംസ് ഇന്ത്യൻ പൗരത്വം നേടിയതിനാൽ ഇന്ത്യൻ താരം എന്ന നിലയിലായിരിക്കും അദ്ദേഹം ഈ സീസണിൽ ബംഗളുരു എഫ്സിയ്ക്ക് വേണ്ടി കളിക്കുക.

ALSO READ: ബ്ലാസ്റ്റേഴ്സ് റെഡി; സാധ്യത ഇലവൻ ഇങ്ങനെ…
CONTENT: kerala blasters fc