നിലവിൽ ഓരോ ദിവസവും കടന്നു പോവുന്നതുനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആരായിരിക്കും അടുത്തതായി പുറത്തുപോകുന്നതെന്ന ഭയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ചെറിയൊരു ആശ്വാസ വാർത്ത വന്നിരിക്കുകയാണ്.
പുറത്ത് വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് 18കാരൻ മുന്നേറ്റ നിര താരമായ മകക്മയം ഡാനിയലിനെ സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് യുണൈറ്റഡ് എഫ്സിയിൽ നിന്നും ഈ സീസൺ അവസാന വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ചെന്നൈന് എഫ്സിയുടെ അണ്ടർ 17 ടീമിലൂടെ വളർന്നു വന്ന താരമാണ് മകക്മയം ഡാനിയൽ. ഈ കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ താരം കിടിലൻ ഹാട്രിക്ക് നേടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്തിരുന്നാലും താരം ഇതോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
