ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരിക്കുകയാണ്.
ഒട്ടേറെ ദിവസമായി പരിശീലനകനുമായി ബന്ധപ്പെട്ട് അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
45 കാരനായ സ്പാനിഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിനെ 11 മത്സരങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. മൂന്ന് വിജയവും ഒരു സമനിലയും ഏഴ് തോൽവിയും ആണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. ബ്ലാസ്റ്റേഴ്സിനൊപ്പം വെറും 27% മാത്രമാണ് അദ്ദേഹത്തിന്റെ വിജയശതമാനം.
കറ്റാലയ്ക്കൊപ്പം ഗോൾകീപ്പിംഗ് പരിശീലകൻ അലക്സ് ഓർട്ടിസും സ്ട്രെങ്ത് & കണ്ടീഷനിംഗ് പരിശീലകൻ അലക്സ് മോറയെയും ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരിക്കുകയാണ്.
