ജസ്പ്രീത് ബുംറ എന്ന പേര് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങിന് കുന്തമുനയാകുന്ന മറ്റൊരു ഓപ്‌ഷൻ ഉണ്ടോ എന്നത് സംശയമാണ്.
ഏകദിനത്തിലും ടെസ്റ്റിലും മുഹമ്മദ് സിറാജ്, ടി20യിൽ അർശ്ദീപ് സിങ് എന്നീ പേരുകളുണ്ടങ്കിലും ബുംറയെ പോലെ വിശ്വസ്തരല്ല ഇവർ. അതിനാൽ തന്നെ ബുമ്രയ്ക്ക് ബാക്ക്അപ്പ് ആയി ഒരു ബൗളർ ഇന്ത്യയ്ക്ക് ആവശ്യമാണ്.
പ്രത്യേകിച്ച് ടി20യിൽ. ബുമ്രയ്ക്ക് ബാക്കപ്പ് ആരെന്ന് ചോദ്യം ഉയരുമ്പോഴാണ് ഐപിഎല്ലിൽ സൺറൈസസ് ഹൈദരാബാദിനായി മിന്നും പ്രകടനം നടത്തുന്ന സാകിബ് ഹുസ്സൈന്റെ (sakib hussain) പേര് ചർച്ചയാവുന്നത്.
ALSO READ: ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!
സാകിബ് ഹുസൈൻ – ഇന്ത്യൻ ബൗളിംഗ് നിരയിലെ അടുത്ത വാഗ്ദാനം

30 ലക്ഷം എന്ന അടിസ്ഥാന വിലയ്ക്കാണ് ബിഹാറിൽ നിന്നുള്ള ഈ 21 കാരൻ സൺറൈസസിൽ എത്തുന്നത്. തുടക്കത്തിൽ അവസരം ലഭിച്ചില്ലെങ്കിലും രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം നാലോവറിൽ 24 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റുകൾ വീഴ്ത്തി.
ഒരു തുടക്കക്കാരന്റെ അത്ഭുതം മാത്രമായിരുന്നില്ല അത്. തുടർന്നുള്ള മത്സരങ്ങളിൽ സാകിബ് ഞെട്ടിച്ച് കൊണ്ടിരിന്നു. ബൗളർമാർ ശവപ്പറമ്പാവുന്ന ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചുകളിൽ താളം കണ്ടെത്താൻ സാകിബിന് സാധിച്ചു.
ആർസിബിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മറ്റു ബൗളർമാരൊക്കെ നല്ല പോലെ തല്ല് വാങ്ങിച്ചപ്പോൾ സാകിബ് തന്റെ നാലോവറിൽ വിട്ട് നൽകിയത് ആകെ 31 റൺസാണ്. ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ ഇത് പുതിയ കാര്യമല്ല, സീസണിലൊടുനീളം റൺസ് വിട്ട് നൽകുന്നതിൽ പിശുക്ക് കാണിക്കാൻ താരത്തിന് സാധിച്ചു. ഈ പിശുക്ക് തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടി20യിൽ ആവശ്യവും.
21 വയസ്സ് മാത്രം പ്രായമുള്ള ഈ റൈറ്റ് ആം മീഡിയം പേസർ തന്റെ കട്ടറുകൾ കൊണ്ട് ഇതിനോടകം പ്രശസ്തി നേടി.
അരങ്ങേറ്റ സീസണിൽ തന്നെ കളിച്ച 10 കളിയിലും താരത്തിന് വിക്കറ്റ് വീഴ്ത്താനായി.
ALSO READ: സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്
ഇന്ത്യൻ ടീമിന് മുതൽകൂട്ട്

ഓരോ സീസണുകളിലും ഒരു അത്ഭുതങ്ങൾ ഉണ്ടാവാറുണ്ട്. പലരും വൺ സീസൺ വണ്ടറായി അവസാനിക്കാറുമുണ്ട്.
എന്നാൽ കൃത്യമായി വളർത്തിയെടുത്താൽ ഇന്ത്യൻ ടീമിന് ബുമ്രയ്ക്കൊപ്പം എറിഞ്ഞ് പിടിക്കാൻ ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെ കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല.
ALSO READ: സഞ്ജുവും അയ്യരുമല്ല, അടുത്ത നായകനാവേണ്ടത് മറ്റൊരു യുവതാരം: നിർദേശിച്ച് മുൻ ഇന്ത്യൻ താരം
English Summary : Rising pacer Sakib Hussain has grabbed headlines with his exceptional bowling performances for Sunrisers Hyderabad. Showing incredible control on flat pitches and a knack for picking wickets, the 21-year-old is being hailed by experts as India’s next potential death-over specialist.
