സെപ്റ്റംബർ 4 ന് ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിൽ (Kerala Blasters) നിന്നും മറ്റൊരു താരം കൂടി പുറത്തേക്ക്. അർജന്റീനിയൻ താരം ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്സി ഗോവയിലേക്ക് ചേക്കേറിയതിന് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ക്ലബ് വിട്ടിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി പ്രതിരോധ താരം മുഹമ്മദ് ഷഹീഫാണ് ക്ലബ് വിട്ടിരിക്കുന്നത്. ചെന്നൈയിൻ എഫ്സിയുമായി താരം രണ്ട് വർഷത്തെ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോയാണ് ഈ ട്രാൻസ്ഫർ വാർത്ത പുറത്തുവിട്ടത്.
2022-ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെയാണ് ഈ 23-കാരൻ ക്ലബ്ബിന്റെ ഭാഗമാകുന്നത്. പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ 2023-ൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് താരം യോഗ്യത നേടി. ഇതിനിടയിൽ കൂടുതൽ മത്സരപരിചയം നേടുന്നതിനായി ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയിലേക്ക് ലോൺ അടിസ്ഥാനത്തിലും ഷഹീഫ് കളിച്ചിട്ടുണ്ട്. ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ പൊസിഷനുകൾ ഒരുപോലെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ഈ താരം ഇന്ത്യൻ അണ്ടർ-23 ടീമിനായും കളിച്ചിട്ടുണ്ട്.
ALSO READ:
- ബ്ലാസ്റ്റേഴ്സിനെ വാങ്ങിക്കാൻ 2 നിക്ഷേപകർ രംഗത്ത്?!: ജൂലായ് 20 നിർണായകം
- ഫ്രാഞ്ചുവിൽ തീരില്ല, ഇനിയും വിദേശികൾ ബ്ലാസ്റ്റേഴ്സ് വിടും: സാധ്യത 2 താരങ്ങൾക്ക്
- ലൂണയും ‘ഗുഡ് ബൈ’ പറയുമോ ബ്ലാസ്റ്റേഴ്സിനോട് ?
English Summary: Kerala Blasters’ 23 year old Malayali defender Muhammad Shaheef has left the club to join southern rivals Chennaiyin FC on a two year contract, according to journalist Marcus Mergulhao. The versatile defender, who plays as a left back and center-back, made his senior Blasters debut in 2023 and has represented India U-23.
