കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല എന്നും ആരാധകർക്ക് ആശങ്ക നൽകുന്നതാണ്.സച്ചിൻ സുരേഷിനായിരുന്നു സമീപകാലത്തെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാനുള്ള പ്രധാന ചുമതമല.
ഇടയിൽ അർശ് അൻവർ ഷെയ്ഖ്, നോറ ഫെർണാണ്ടസ് എന്നിവർ ഗോൾ വല കാത്തെങ്കിലും പരിചയസമ്പത്ത് ഒരു വിലങ് തടിയായി.
സച്ചിൻ സുരേഷ് ഒഡീഷ എഫ്സിയിലേക്ക് പോയതോടെ ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിലെ ഏക കീപ്പർ അർശ് അൻവർ ഷെയ്ഖ് മാത്രമായി. സച്ചിന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ഗോൾ വലയ്ക്ക് മുന്നിൽ ചില മിന്നും പ്രകടനം നടത്തിയെങ്കിലും പരിചയ സമ്പത്ത് ഒരു പ്രശ്നമായി മാറുന്നുണ്ട്.
ഈ പരിചയക്കുറവ് മറികടക്കാൻ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ കീപ്പർ സൈനിങ്ങിലേക്ക് കടക്കുന്നതായി പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒഡീഷ എഫ്സിയുടെ ഗോൾ കീപ്പറും ഇന്ത്യൻ ഫുട്ബാളിൽ പരിചയ സമ്പത്തുമുള്ള അമരീന്ദർ സിങ് ബ്ലാസ്റ്റേഴ്സിലേക്കെടുക്കുന്നു എന്നാണ് റിപോർട്ടുകൾ.
ഉടമസ്ഥ കൈമാറ്റത്തിൽ വ്യകതത വന്നാൽ അമരീന്ദർ സിങ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വല കാക്കും.
33 കാരനായ അമരീന്ദർ ബെംഗളൂരു, മുംബൈ സിറ്റി എഫ്സി,മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടി കളിച്ച് പരിചയമുള്ള താരമാണ്. ഇന്ത്യൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.
ALSO READ:
- ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടാലന്റ് ബ്ലാസ്റ്റേഴ്സിലേക്ക്: ഞെട്ടിക്കുന്ന നീക്കം
- ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ ഉടനുണ്ടാവുമോ? അപ്ഡേറ്റ് പങ്ക് വെച്ച് ആശിഷ് നെഗി\
- ബ്ലാസ്റ്റേഴ്സ് വിട്ടു: നോഹ പുതിയ ക്ലബ്ബിൽ കരാറൊപ്പിട്ടു
ആരാധകരുടെ ഭിന്നാഭിപ്രായവും ആഷ്ലിയുടെ പ്ലാനും

അമരീന്ദർ സിംഗിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നതിൽ ആരാധകരിൽ ചിലർക്ക് ഭിന്നാഭിപ്രായമുണ്ട്. പ്രധാനമായുള്ള പ്രശ്നം താരത്തിന്റെ പ്രായമാണ്. 33 കാരനായ താരത്തിന് പകരം ഒരു യുവ കളിക്കാരനിൽ നിക്ഷേപം നടത്താനാണ് ആരാധകർ ആഗ്രഹിക്കുന്നത്.
പ്രായം മാത്രമല്ല, കളിക്കളത്തിൽ വരുത്തുന്ന ചില പിഴവുകളും അമരീന്ദർ വേണ്ട എന്ന അഭിപ്രായം ആരാധകർ ഉയർത്താൻ കാരണമായിട്ടുണ്ട്. എന്നാൽ ഈ ഭിന്നാഭിപ്രായങ്ങൾക്കിടയിലും അമരീന്ദറിനെ തിരഞ്ഞടുക്കാൻ പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിനെ നയിക്കുന്ന ചില കാരണങ്ങൾ കൂടിയുണ്ട്.
ഗോൾ കീപ്പർ എന്നാൽ ഗോൾ വലയ്ക്ക് നേരെ വരുന്ന പന്തുകൾ തടുത്തുയർത്തുന്ന ആൾ എന്നത് മാത്രമല്ല. മറിച്ച് ടീമിന്റെ ഡിഫൻസീവ് നായകൻ എന്ന അർഥം കൂടിയുണ്ട്.
പലപ്പോഴും ടീമിന്റെ ഡിഫൻസിനെ ലൈനിൽ ഒരുക്കുക എന്ന ദൗത്യവും പ്രതിരോധ താരങ്ങൾക്ക് നിർദേശം നൽകുക എന്ന ജോലി കൂടിയുമുണ്ട് ഗോൾ കീപ്പർക്ക്. ഇവിടെയാണ് അമരീന്ദറിന്റെ പരിചയസമ്പത്ത് ആഷ്ലിക്ക് ആവശ്യമുള്ളത്.അർശ് അൻവർ ഷെയ്ക്ക് മികച്ച ഗോൾ കീപ്പറാണ് എങ്കിലും ഈ മികവ് അദ്ദേഹത്തിനില്ല.
അമരീന്ദർ വരുന്നതോടെ അർശിന്റെ അവസരം നഷ്ടമാവും എന്നർത്ഥമില്ല. മറിച്ച് ഡിഫൻസിന് ഒരു നായകൻ ആവശ്യമാകുന്നു മത്സരത്തിൽ അമരീന്ദറിനെ കളത്തിലിറക്കാനായിരിക്കും ആഷ്ലിയുടെ പ്ലാൻ.
ഇതിന് ഒരു ലോകോത്തര ഉദാഹരണം പറയുകയാണ് എങ്കിൽ, അതിന് ഉദാഹരണമാണ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ പരിശീലകൻ സാബി അലോൺസോ, ജോർദാൻ ഹെന്ഡേഴ്സൺ എന്ന വെറ്ററൻ മിഡ്ഫീൽഡറെ ടീമിലെത്തിച്ചത്. ഒരു താരം എന്നതിലുപരി അദ്ദേഹത്തിൻറെ പരിചയസമ്പത്താണ് സാബിക്ക് ഇവിടെ ആവശ്യം.
English Summary: Kerala Blasters are targeting experienced goalkeeper Amrinder Singh to bolster their squad. Despite fans’ concerns regarding his age, head coach Ashley Westwood values his leadership and defensive organization capabilities to mentor young keeper Arsh Anwer Shaikh for the upcoming season. (Amrinder Singh Kerala Blasters)
