കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ വാർത്തകളൊന്നും ഇന്ത്യൻ ഫുട്ബാളിൽ ഇല്ലായിരുന്നു. മാഗ്നം സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും കൈമാറുന്നുവെന്നും പകരം പുതിയ നിക്ഷേപകർ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നുവെന്നുമുള്ള വാർത്തകൾ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപമെങ്കിലും ആശ്വാസം നൽകിയത്.
എന്നാൽ ഈ വാർത്തയുടെ സ്ഥിരീകരണം ഇത് വരെ എത്തിയിട്ടുമില്ല. അതിനിടയിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളുമായും ടീം ക്യാമ്പുമായും ബന്ധപ്പെട്ട ചില വാർത്തകൾ പുറത്ത് വരുന്നത് ആരാധകരെ ആശ്വാസത്തിലാക്കുന്നുണ്ട്.
യുവതാരം എബിൻദാസിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വാർത്ത(Kerala Blasters Ebin Das Contract Extension). കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ ഇടം ലഭിച്ച എബിൻ മിന്നും പ്രകടനമാണ് നടത്തിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 12 മത്സരങ്ങൾ കളിച്ച എബിൻ 4 അസിസ്റ്റുകളാണ് തന്റെ പേരിലാക്കിയത്.
താരത്തിന്റെ കരാർ ഈ വർഷം അവസാനിക്കവെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരിക്കുന്നത്.
ഐഎസ്എൽ 2025- 26 സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് എബിൻ ദാസ്.
മോഹൻ ബഗാന്റെ ലിസ്റ്റൻ കൊളാക്കോ, ബംഗളുരു എഫ്സിയുടെ ലാൽറെംത്‌ലുവംഗ ഫനായി എന്നിവർക്കൊപ്പം 4 അസിസ്റ്റുകൾ നേടിയ എബിൻ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നവരിലൊരാണ്.
എബിൻ ദാസിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയെന്നത് ബ്ലാസ്റ്റേഴ്സിന്റെ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ച് ശുഭവാർത്തയാണ്. തീർന്നില്ല, ഇനിയുമുണ്ട് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
ജംഷഡ്പൂർ എഫ്സിയുടെ മലയാളി താരം മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്സിലേക്കടുക്കുന്നു എന്ന വാർത്തയും ആരാധകർക്ക് ആശ്വാസം നല്കുന്നുണ്ട്.
സമ്മിശ്ര അഭിപ്രായം ഉണ്ടെങ്കിലും ഗോൾ കൂടാരം കാക്കാൻ വെറ്ററൻ താരം അമരീന്ദർ സിങ്ങും ബ്ലാസ്റ്റേഴ്സിലേക്കെത്തും എന്നത് ആരാധകർക്കുള്ള അപ്ഡേറ്റാണ്.
അൽപം വൈകിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കം നടത്തുന്നു എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന ഘടകമാണ്.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ വെറ്ററൻ കീപ്പർ: എന്താണ് ആഷ്ലിയുടെ പ്ലാൻ
- ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടാലന്റ് ബ്ലാസ്റ്റേഴ്സിലേക്ക്: ഞെട്ടിക്കുന്ന നീക്കം
- ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ ഉടനുണ്ടാവുമോ? അപ്ഡേറ്റ് പങ്ക് വെച്ച് ആശിഷ് നെഗി
അടുത്ത സീസണിൽ ഒക്ടോബറിൽ

ഐഎസ്എൽ 2026- 27 സീസൺ തുടങ്ങുന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും റിപോർട്ടുകൾ പ്രകാരം ഒക്ടോബർ 10 ന് സീസൺ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
14 ടീമുകളാണ് ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചതെങ്കിലും ഐഎസ്എല്ലിൽ പങ്കെടുക്കാനായി ഐഐഎഫ്എഫിന് നൽകേണ്ട 1.10 കോടി രൂപ നല്കാനാവാത്തതിനെ തുടർന്ന് കഴിഞ്ഞ ഐഎഫ്എൽ വിജയികളായ ഡയമണ്ട് ഹാർബർ എഫ്സിയെ ലീഗിൽ ഉൾപ്പെടുത്തിയില്ല.
ജംഷഡ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറിയെങ്കിലും പകരം അവരുടെ ലൈസൻസ് ഉപയോഗിച്ച് ചർച്ചിൽ ബ്രദേഴ്സ് ഐഎസ്എൽ പ്രവേശനം നേടി. ഇതോടെ അടുത്ത സീസണിൽ 13 ടീമുകൾ മാറ്റുരയ്ക്കും.
കഴിഞ്ഞ സീസണിൽ ഇല്ലാതിരുന്ന പ്ലേ- ഓഫ് മത്സരങ്ങൾ ഇത്തവണ തിരിച്ചെത്തുമെന്ന് ചില റിപോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.
English Summary: The Kerala Blasters Ebin Das contract extension brings much-needed relief to fans ahead of ISL 2026-27. After recording 4 assists last season, the youngster’s renewal, along with potential deals for Mohammed Sanan and Amrinder Singh, signals positive momentum for the club.
