സോഷ്യൽ മീഡിയയിൽ ഇപ്പോൾ 80’സ് റെട്രോ ട്രെൻഡാണ്.പല പ്രമുഖരും റെട്രോ ട്രെൻഡ് പിന്തുടർന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം നായകൻ അഡ്രിയാൻ ലൂണയും ഈ ട്രെൻഡിന് പിന്നാലെ കൂടി.
കഴിഞ്ഞ ദിവസം ലൂണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച സ്റ്റോറിയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജോർഹെ പേരയര ഡയസിനും അൽവാരോ വാസ്ക്കസിനും ഒപ്പമുള്ള ചിത്രമാണ് ലൂണ റെട്രോ സ്റ്റൈലിൽ പങ്ക് വെച്ചത്.
ബ്ലാസ്റ്റേഴ്സിൽ നോഹ സദോയി, ദിമിത്രി ദയമന്തക്കോസ് എന്നീ മുന്നേറ്റ താരങ്ങൾക്കൊപ്പം കളിച്ച ലൂണ തന്റെ ട്രെൻഡിൽ ഒപ്പം കൂട്ടിയത് ഡയസിനെയും അൽവാരോയെയുമാണ്.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലെ എക്കാലത്തെയും മികച്ച ഈ സംഘം ലൂണയ്ക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണെങ്കിലും ചില ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ സംഘത്തിലെ ഡയസിനെ അത്ര ഇഷ്ടമല്ല, അതിന് ചില കാരണങ്ങളുണ്ട്, കാരണക്കാരുണ്ട്.
ലൂണയുടെ പ്രിയപ്പെട്ട സുഹൃത്തായ ഡയസിനെ ആരാധകർക്കിടയിൽ ശത്രുവാക്കി മാറ്റിയതാര്? അതിന് കാരണം ഒരൊറ്റയാൾ മാത്രമാണ്..അതാരാണെന്ന് നോക്കാം..
ഡയസിന്റെ ബ്ലാസ്റ്റേഴ്സ് വേർപിരിയൽ

2021- 22 സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ച ഇവാൻ വുകോമനോവിച്ചിന്റെ ആദ്യ സീസണിലാണ് ഡയസ് ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടിയത്. ആ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയ ഡയസ് ആരാധകരുടെ പ്രിയപ്പെട്ടവനുമായി.
ലൂണ- ഡയസ്- അൽവാരോ സഖ്യം ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ജോഡിയായി മാറിയതും ആ സീസണിലാണ്.എന്നാൽ ഈ സഖ്യത്തിന് ഒരൊറ്റ സീസൺ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.
അൽവാരോ എഫ്സി ഗോവയിലേക്കും ഡയസ് മുംബൈ സിറ്റി എഫ്സിയിലേക്കും കൂടുമാറി. മികച്ച താരങ്ങളെ നിലനിർത്താൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന്റെ പിടിപ്പ് കേട് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി.
എന്നാൽ ബ്ലാസ്റ്റേഴ്സ് വിട്ട് ഗോവയിലേക്ക് പോയ അൽവാരോ പിന്നീടും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ തുടർന്നെങ്കിലും സമാനരീതിയിൽ ക്ലബ് വിട്ട ഡയസിന്റെ അവസ്ഥ മറ്റൊന്നായിരുന്നു.
എതിരെ ടീമിനായി കൊച്ചിയിൽ കളിയ്ക്കാൻ വരുമ്പോൾ ആരാധകർ കൂവിവിട്ടും, സോഷ്യൽ മീഡിയയിൽ താരത്തെ കരിവാരിതേച്ചും ചില ആരാധകർ ഡയസിനെ പ്രതിസ്ഥാനത്ത് നിർത്തി.
തന്റെ കുടുംബത്തിനെതിരെ വരെ സൈബർ അറ്റാക്കിങ് നേരിട്ടതായി ഡയസ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.ബ്ലാസ്റ്റേഴ്സ് വിട്ട മറ്റൊരു താരത്തിനതിരെയും ആരാധകർ ഇത്തരത്തിൽ അക്രമം നടത്തിയിട്ടില്ല.
പക്ഷെ എന്ത് കൊണ്ട് ഡയസിന് ഇതൊക്കെ നേരിടേണ്ടി വന്നു. കാരണക്കാരൻ ഐഎസ്എല്ലിന്റെ വരവോട് കൂടി പ്രസിദ്ധി നേടിയ ഒരു മലയാളിയാണ്.
തെറ്റായ റൂമർ
അർജന്റീനൻ ക്ലബായ പ്ലാറ്റൻസിൽ നിന്നും ഒരു സീസൺ ലോൺ ഡീലിലാണ് ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഈ ഡീൽ കഴിഞ്ഞതോടെ ഫ്രീ ഏജന്റായ ഡയസിന് ബ്ലാസ്റ്റേഴ്സിൽ തുടരാനായിരിക്കുന്നു ആഗ്രഹം.
അതിനായി താരം കാത്തിരിക്കുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്സ് താരത്തിന് മികച്ച ഓഫർ നൽകിയില്ല എന്ന് മാത്രമല്ല, തുക നന്നേ കുറവായിരുന്നു.
എന്നിട്ടും ഡയസ് ബ്ലാസ്റ്റേഴ്സുമായി ചർച്ചകൾ തുടർന്നു. ഒടുവിൽ ഒരിക്കലൂം തനിക്ക് ബ്ലാസ്റ്റേഴ്സിൽ നിന്ന് മികച്ച ഓഫർ ലഭിക്കില്ല എന്ന് മനസിലാക്കിയ ഡയസ് മറ്റൊരു ഓഫറിലേക്ക് കടന്നു.
അതായിരുന്നു മുംബൈ സിറ്റിയുടെ ഓഫർ. മുംബൈയുടെ മികച്ച ഓഫർ ലഭിച്ച താരത്തിന് ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നു.ഈ സമയത്താണ് പ്രസ്തുത മലയാളി ഡയസിനെ കുറിച്ച് ഒരു തെറ്റായ വാർത്ത പുറത്ത് വിട്ടത്.
കൂടുതൽ പണത്തിനായി ഡയസ് ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫർ നിരസിച്ച് മുംബൈയെ തിരഞ്ഞെടുത്തു എന്നാണ് മലയാളിയുടെ റിപ്പോർട്ട്. ഇത് കേട്ടപാതി കേൾക്കാത്ത പാതി ആരാധകരിൽ ചിലർക്ക് ഡയസ് ശത്രുവായി മാറി.
പിന്നീട് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും ആ വെറുപ്പ് വർധിച്ച് കൊണ്ടേയിരുന്നു.ചുരുക്കി പറഞ്ഞാൽ, ഡയസിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ കൃത്യമായ നിജസ്തി അറിയാതെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ ആ മലയാളി തന്നെയാണ് തെറ്റായ വാർത്തകൾ സൃഷ്ടിച്ച് ഡയസിനെ പ്രതിസ്ഥാനത്ത് നിർത്തിയത്.
ALSO READ:
- ഐഎസ്എല്ലിലെ ദുരന്തം സ്ട്രൈക്കർ മിന്നും ഫോമുമായി ഇത്തവണ യൂറോപ്പ ലീഗ് കളിക്കാനെത്തുന്നു
- സനാൻ ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ: പുതിയ അപ്ഡേറ്റെത്തി
- കൊമ്പനെ നയിക്കാൻ ‘ രക്ഷകൻ’ തുടരും
English Summary: Adrian Luna’s retro trend post featuring Jorge Pereyra Diaz Kerala Blasters fan-favorite striker brought back memories. Despite his strong bond with Luna, Diaz faced harsh fan backlash after leaving the club due to false transfer rumors spread regarding his salary demands and move to Mumbai City FC.
