FootballIndian Super LeagueKBFCSports

ആഷ്‌ലിയുടെ ‘ഡബിൾ ഫോർമേഷൻ’ ആദ്യ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ അറിയാം

KBFC vs Inter Kashi: ഐഎസ്എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് കളത്തിലിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരം ടിവിയിൽ സോണി സ്‌പോർട്സിലൂടെയും ഓൺലൈനിൽ സോണി ലൈവിലൂടെയും തത്സമയം കാണാം. കൂടാതെ, ലോകമെമ്പാടുമുള്ള ആരാധകർക്കായി യൂട്യൂബിലും മത്സരം സൗജന്യമായി കാണാൻ സാധിക്കും.

പുതിയ സീസണിന്റെ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് നടപ്പിലാക്കുന്ന ഫോർമേഷൻ എന്തായിരിക്കുമെന്നും സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്നും പരിശോധിക്കാം..

തന്റെ കരിയറിൽ ഭൂരിഭാഗവും 4-4-2 എന്ന പരമ്പരാഗത ഫോർമേഷൻ പിന്തുടർന്ന പരിശീലകനാണ് ആഷ്‌ലിയെങ്കിലും, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹം പരീക്ഷിച്ച് വിജയിച്ച ‘ഡബിൾ ഫോർമേഷൻ’ ശൈലി തന്നെയാകും ഇത്തവണയും പുറത്തെടുക്കുക.

പന്ത് കയ്യിലുള്ളപ്പോൾ 3-5-2 എന്ന ആക്രമണ ഫോർമേഷനിലേക്കും, പന്ത് എതിരാളികളുടെ കയ്യിലാകുമ്പോൾ 4-5-1 എന്ന പ്രതിരോധത്തിലേക്കും ടീം മാറും. പ്രതിരോധത്തിൽ നിന്ന് മിഡ്‌ഫീൽഡിലേക്കും മുന്നേറ്റത്തിൽ നിന്ന് മധ്യനിരയിലേക്കും കളിക്കാർ കളം മാറി കളിക്കുന്ന ഈ തന്ത്രം തന്നെയായിരിക്കും ആഷ്‌ലി ഉപയോഗിക്കുക.

ALSO READ:

ആഷ്‌ലിയുടെ തന്ത്രങ്ങളും സാധ്യത ഇലവനും (Kerala Blasters Predicted Lineup KBFC vs Inter Kashi)

KBFC vs Inter Kashi
Kerala Blasters FC Head Coach Ashley Westwood (Image Credit: Kerala Blasters FC)

ആഷ്‌ലിയുടെ തന്ത്രങ്ങൾക്കനുസരിച്ച് പരിചയസമ്പന്നനായ അമരീന്ദർ സിംഗ് വലകാക്കാൻ ഇറങ്ങാനാണ് കൂടുതൽ സാധ്യത. പ്രതിരോധത്തിൽ നവോച്ച സിംഗ്, ബികാഷ് യുംനം, ജെയിംസ് ബോൾട്ടൺ അല്ലെങ്കിൽ പുതിയ വിദേശ സെന്റർ ബാക്ക് എന്നിവർക്കൊപ്പം ഐബാൻ ഡോഹ്ലിംഗും അണിനിരക്കും. ഇതിൽ അറ്റാക്കിംഗ് സമയത്ത് ഐബാൻ മിഡ്‌ഫീൽഡിലേക്ക് കയറി കളിക്കും.

മധ്യനിരയിൽ വിംഗുകളിലൂടെ സനാനും കോറു സിംഗും ആക്രമണം നയിക്കുമ്പോൾ, കളി നിയന്ത്രിക്കാൻ നെബോയിഷ കൊസോവിച്ചും ഫ്രെഡി അല്ലെങ്കിൽ സാഹിൽ ടാവോറയും എത്തും.

മുന്നേറ്റത്തിൽ പുതിയ സ്ട്രൈക്കർ മോമോ യാൻസാനെയ്ക്കൊപ്പം നായകൻ അഡ്രിയാൻ ലൂണ ‘ഫാൾസ് 9’ പൊസിഷനിൽ ഇറങ്ങി ടീമിന്റെ നീക്കങ്ങൾക്ക് തിരികൊളുത്തും.

കേരളാ ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ

  • ഗോൾ കീപ്പർ: അമരീന്ദർ സിങ്
  • പ്രതിരോധം: നവോച്ച സിങ്, ഐബാൻ, ജെയിംസ് ബോൾട്ടൻ/ അല്ലെങ്കിൽ മറ്റൊരു വിദേശ സെന്റർ ബാക്ക്. ബികാഷ് യുംനം ( ഇതിൽ ഐബാൻ അറ്റാക്കിങ് സമയത്ത് മിഡ്ഫീൽഡിലും പ്രതിരോധ സമയത്ത് സെന്റർ ബാക്കായും കളിക്കും)
  • മധ്യനിര: സനാൻ, കോസോവിച്ച്, ഫ്രഡി/ സാഹിൽ ടാവോറ, കോറു
  • മുന്നേറ്റം: അഡ്രിയാൻ ലൂണ, മോമോ യാൻസാനെ ( ലൂണ അറ്റാക്കിങ് പൊസിഷനിൽ കളിക്കുമെങ്കിലും ഫാൾസ് 9 ആയിരിക്കും താരത്തിന്റെ പൊസിഷൻ)

ALSO READ:

English Summary: In the upcoming KBFC vs Inter Kashi ISL opener, Kerala Blasters will debut Ashley Westwood‘s dynamic double formation. Switching seamlessly between 3-5-2 and 4-5-1, KBFC relies on skipper Adrian Luna, Momo Yansane, and playmaker Nebojsa Kosovic to clinch victory against Inter Kashi.