FootballIndian Super LeagueKBFCSports

കാശിക്കെതിരെ 3 താരങ്ങൾ കളിക്കില്ല: സ്ഥിരീകരിച്ച് ആഷ്‌ലി

Kbfc Vs Inter Kashi: കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് നാളെ (ഒക്ടോബർ 11) ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്‌പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം കാണാം. കൂടാതെ, ആഗോളതലത്തിൽ യൂട്യൂബ് വഴിയും മത്സരം സൗജന്യമായി സ്ട്രീം ചെയ്യുന്നുണ്ട്.

എന്നാൽ കാശിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ 3 നിർണായ താരങ്ങൾ കളിക്കില്ല. പ്രതിരോധ താരം ബികാഷ് യുംനം പരിക്കിന്റെ പിടിയിലാണെന്ന് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. കൂടാതെ ഗുനിയൻ സ്‌ട്രൈക്കർ മോമൊ യാൺസെൻ, സെനഗലിസ് ഡിഫൻഡർ ഫാലോ എൻഡിയായ് എന്നീ 2 വിദേശ താരങ്ങളുടെ വിസ നടപടികൾ വൈകിയതിനാൽ ഇരുവരും ഇത് വരെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ജോയിൻ ചെയ്തിട്ടില്ല. അതിനാൽ ഇരുവരും ആദ്യ മത്സരത്തിനുണ്ടാവില്ല. നോർത്ത് ഈസ്റ്റിനെതിരെ ഒക്ടോബർ 18 ന് നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് ഇരുവരും ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. വളരെ വൈകിയാണ് ഈ താരങ്ങളുടെ കരാർ പൂർത്തിയായത് എന്നതിലാണ് വിസ നടപടികൾ വൈകിയത്.

കേവലം ഒരാഴ്ചത്തെ പരിശീലനം മാത്രം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് കാശിയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ മറുഭാഗത്ത് കാശിയ്ക്ക് ആദ്യ മത്സരത്തിന് ഒരുങ്ങാൻ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അവസരം ലഭിച്ചത് എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്. കൂടാതെ ഫിഫ ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്നതിനാൽ അവർക്ക് വിദേശ താരങ്ങളെ സ്വന്തമാക്കാനായിട്ടില്ല. വരും ദിവസങ്ങളിൽ മാത്രമേ അവർ വിദേശ സൈനിംഗുകളിലേക്ക് കടക്കുകയുള്ളു. അത് വരെ മുഴുനീള ഇന്ത്യൻ സ്‌ക്വാഡിനെ വെച്ചായിരിക്കും അവർ കളിക്കുക.

മോമൊ യാൺസനെ ഇല്ലാത്ത സാഹചര്യത്തിൽ ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീൻ ആയിരിക്കും കാശിക്കെതിരെയുള്ള മത്സരത്തിൽ സെൻട്രൽ ഫോർവെർഡ് ആയി കളിക്കാൻ സാധ്യത. 4-4-2 എന്ന ഫോർമേഷനിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് കാശിക്കെതിരെ ഇറങ്ങുക. അറ്റാക്കിങ് സമയത്ത് ഈ ഫോർമേഷൻ 3-5-2 വിലേക്കും ഡിഫൻസീവ് സമയത്ത് 4-5-1 ലേക്കും ശൈലി മാറ്റുന്നതാണ് ആഷ്‌ലിയുടെ രീതി.

ALSO READ:

കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ഇലവൻ (Kerala Blasters vs Inter Kashi Probable Lineup)

kbfc vs inter kashi
kbfc vs inter kashi
  • ഗോൾ കീപ്പർ: അമരീന്ദർ സിങ്
  • ഡിഫൻസ്: ഐബാൻ ദോഹ്ലിങ്, ജെയിംസ് ബോൾട്ടൻ, ഹോർമിപാം, അമേയ് റാണാവാഡ
  • മിഡ്ഫീൽഡ്: സനാൻ, ഫ്രഡി, കൊസോവിച്ച്, കോറു സിങ്
  • അറ്റാക്കിങ്: അഡ്രിയാൻ ലൂണ, ആന്ദ്രേ ഗ്രീൻ

ALSO READ:

English Summary

The kbfc vs inter kashi clash marks the opening game for Kerala Blasters in ISL 2026. Despite missing three key players due to injury and visa delays, head coach Ashley Westwood aims for a strong start with an attacking 4-4-2 lineup against an all-Indian Inter Kashi squad.