FootballIndian Super LeagueKBFCSports

യൂറോപ്യൻ വമ്പന്മാരുമായി ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്?: വമ്പൻ പ്രഖ്യാപനവുമായി പുതിയ ഉടമ

ആരാധകരെ ആവേശത്തിലാക്കി ചില പുതു പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ഖാസിമിയുടെ സിഇഒയും ബ്ലാസ്റ്റേഴ്സിന്റെ ഷെയ്‌ഖിന്റെ നിക്ഷേപത്തിന് നിർണായക പങ്ക് വഹിച്ച ഡൻസ്റ്റൻ പെരേര.

Kerala Blasters New Announcements: പുതിയ ഉടമകൾ എത്തിയതോടെ പുതുയുഗത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. യുഎഇയിൽ നിന്നുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ക്ലബ് ഏറ്റെടുത്തതോടെ പല പ്രത്യക്ഷ മാറ്റങ്ങളും ക്ലബ്ബിൽ പ്രകടമായിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചില പുതു പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ഖാസിമിയുടെ സിഇഒയും ബ്ലാസ്റ്റേഴ്സിന്റെ ഷെയ്‌ഖിന്റെ നിക്ഷേപത്തിന് നിർണായക പങ്ക് വഹിച്ച ഡൻസ്റ്റൻ പെരേര.

ലോകത്തിലെ പ്രശസ്തരായ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്‌സ് ഫ്രണ്ട്‌ലി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനം.

അതായത് ചില ക്ലബ്ബുകൾ തങ്ങളുടെ പ്രീ-സീസൺ സമയത്ത് ലോക പ്രശസ്ത ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ സഘടിപ്പിക്കാറുണ്ട്. നേരത്തെ ബ്ലാസ്റ്റേഴ്സും ഇത്തരത്തിൽ പ്രീ- സീസൺ സമയത്ത് ചില ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു.

എന്നാൽ അതൊക്കെയും അത്ര പ്രശസ്തമായ ക്ലബുകളല്ലായിരുന്നു.

എന്നാൽ ഇനി മുതൽ ലോകോത്തര ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്നാണ് ഡൻസ്റ്റൻ പെരേരയുടെ പ്രഖ്യാപനം. അതായത് യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരങ്ങൾ ഇനി ആരാധകർക്ക് പ്രതീക്ഷിക്കാം എന്ന് സാരം.

ALSO READ:

ഡൻസ്റ്റൻ പെരേരയുടെ മറ്റു ചില പ്രഖ്യാപനങ്ങൾ (Kerala Blasters New Announcements)

Kerala Blasters New Announcements

പ്രശസ്തമായ ക്ലബ്ബുകളുമായി സഹകരണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്രമുഖ ക്ലബ്ബുകളുടെ പരിശീലകൻ സെക്ഷനുകളിൽ പങ്കെടുക്കാനും പ്രമുഖ താരങ്ങളുമായി സംവദിക്കാനും അവസരം ലഭിക്കും. കൂടാതെ താരകൈമാറ്റം നടത്താനും ഈ സഹകരണത്തിലൂടെ ഇത് സഹായിക്കും.

കൂടാതെ ആരാധകർക്ക് ക്ലബ്ബുമായി അടുക്കാൻ ഇവന്റുകൾ, മറ്റു പരിപാടികൾ എന്നിവ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തായാലും ഇക്കാര്യങ്ങളൊക്കെ നടന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോളിലെ തന്നെ മികച്ച ക്ലബ്ബുകളിൽ ഒന്നായി തീരുമെന്ന കാര്യത്തിൽ സംശയമില്ല.

അതേ സമയം, ക്ലബ്ബിൽ നിക്ഷേപം നടത്തിയ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അൽ- ഫുർസാൻ ഗ്രൂപ്പ് താരങ്ങളെ സ്വന്തമാക്കുന്നതായി വലിയ തുക ചിലവാക്കിയിരുന്നു.

മുൻ മാനേജ്‌മെന്റുകൾ ശരാശരി ബഡ്ജറ് താരങ്ങളെ സ്വന്തമാക്കിയപ്പോൾ അത്യാവശ്യം നല്ലൊരു തുക ചെലവഴിച്ചാണ് പുതിയ ഉടമകൾ ക്ലബിലേക്ക് താരങ്ങളെ എത്തിച്ചത്.

നേരത്തെ കേവലം 25 കോടി മാത്രമായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ നിലവിൽ 41 കോടിയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

ALSO READ:

English Summary

Kerala Blasters New Announcements reveal plans for friendly matches with top global clubs following the Al Fursan Group takeover. CEO Dunstan Pereira highlighted international club partnerships, player exchange programs, and fan engagement events to elevate the ISL side to new heights.