Kerala Blasters Team Update: ഇന്റർ കാശിക്കെതിരെയുള്ള വിജയത്തിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ശുഭ വാർത്ത. 2 താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശ്വാസം; 2 താരങ്ങൾ പരിശീലനം തുടങ്ങി (Kerala Blasters Team Update)
ഗുനിയൻ സ്ട്രൈക്കർ മോമൊ യാൻസാനെയാണ് പരിശീലനം ആരംഭിച്ചവരിൽ പ്രധാനി. ബ്ലാസ്റ്റേഴ്സിനായി ആദ്യ മത്സരത്തിൽ സബ് സ്റ്റിട്യൂട് ആയി ഇറങ്ങിയ താരമാണ് മെമോ. എന്നാൽ താരത്തിന് കൃത്യമായ മാച്ച് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല.
കാശിക്കെതിരെയുള്ള മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അദ്ദേഹം ടീമിലെത്തുന്നത്. ശേഷം താൻ കളിയ്ക്കാൻ സജ്ജനാണ് എന്ന് അറിയിച്ചതിനെ തുടർന്ന് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് അദ്ദേഹത്തെ മാച്ച് സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു.

ചില താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് മൂലം ആളെ തികയ്ക്കാൻ വേണ്ടി മാത്രം മോമൊയെ ആഷ്ലി ആദ്യ മത്സരത്തിൽ ഉൾപ്പെടുത്തിയത്.
എന്നാലിപ്പോൾ താരം ബ്ലാസ്റ്റേഴ്സിലെ തന്റെ ആദ്യ ട്രെയിനിങ് സെക്ഷൻ പൂർത്തീകരിച്ചരിക്കുകയാണ്. പരിക്കുകളൊന്നുമില്ലാത്തതിനാൽ ഫിറ്റ്നസ് നേടിയാൽ അദ്ദേഹം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കളിക്കും.
ആദ്യ മത്സരത്തിൽ മലയാളി താരം ശ്രീക്കുട്ടനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഫോർവെർഡ്. എന്നാൽ മത്സരത്തിൽ ശ്രീക്കുട്ടന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
നോർത്ത് ഈസ്റ്റിനെ പോലെ വമ്പൻ ടീമിനെ നേരിടുമ്പോൾ മോമൊയെ പോലെ ഒരു സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. താരം ട്രെയിനിങ് ആരംഭിച്ചതിനാൽ നോർത്ത് ഈസ്റ്റിനെതിരെ ആദ്യ ഇലവനിലോ സബ് ബെഞ്ചിലോ താരത്തെ പ്രതീക്ഷിക്കാം.
പരിശീലനം ആരംഭിച്ച മറ്റൊരു പ്രധാന താരം അഡ്രിയാൻ ലൂണയാണ്. കാലിൽ ചെറിയ കുമിളകൾ ഉള്ളതിനാൽ അദ്ദേഹത്തിന് ആദ്യ മത്സരത്തിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ അദ്ദേഹം ആദ്യ മത്സരത്തിന് തൊട്ടു മുമ്പുള്ള 2 പരിശീലന സെക്ഷനിൽ പങ്കെടുത്തിട്ടുമില്ല.
എന്നാൽ ലൂണയിപ്പോൾ പരിശീലനം ആരംഭിച്ചരിക്കുകയാണ്.കാലിലെ കുമിള അത്ര ഗുരുതരമായ പ്രശ്നമല്ല, അതിനാൽ ഫിറ്റ്നസ് വീണ്ടെടുത്താൽ അദ്ദേഹത്തെയും നോർത്ത് ഈസ്റ്റിനെതിരെ പ്രതീക്ഷിക്കാം.
അതേ സമയം, ഒക്ടോബർ 18 ന് രാത്രി 7:30 ന് നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹട്ടിയിലാണ് മത്സരം.
മത്സരം യൂട്യൂബിൽ സൗജന്യമായി കാണാം. ബ്രോഡ്കാസ്റ്റിംഗ് പെർമിഷൻ ലഭിച്ചാൽ മത്സരം സോണി സ്പോർട്സിലൂടെ ടിവിയിലും കാണാം.
ALSO READ:
- നോർത്ത് ഈസ്റ്റിനെതിരെ ആ 2 താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാവണം, അല്ലേൽ പണി പാളും
- പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം
- അവസാനം കളിച്ചത് ബ്ലാസ്റ്റേഴ്സിൽ, 2 വർഷമായി വേറെ ക്ലബ്ബുകളില്ല, 23 ആം വയസ്സിൽ വിദേശ താരം ഇപ്പോഴും ‘ഫ്രീ ഏജന്റ്’
- ആർക്കും വേണ്ട: 28- ആം വയസ്സിൽ മുൻ ബ്ലാസ്റ്റേഴ്സ് താരത്തെ കൈയ്യൊഴിഞ്ഞ് ക്ലബ്ബുകൾ, വല്ലാത്തൊരു അവസ്ഥ
- ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് വട്ടം വെയ്ക്കാൻ പുതിയൊരു എതിരാളി: പഴയ പ്രതാപം വീണ്ടെടുത്ത് തുടങ്ങി ‘ റെഡ് മെഷിൻ’
English Summary: Kerala Blasters Team Update reveals that Adrian Luna and Momo Yansane have resumed training ahead of their crucial October 18 clash against NorthEast United, boosting the squad’s attacking and midfield options.
