വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മലയാളി താരം സഞ്ജു സാംസണെ നായകനാക്കാൻ സിഎസ്കെ ഒരുങ്ങുന്നതായി സൂചനകൾ. ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ സിഎസ്കെ ഇത് വരെ പ്ലേ ഓഫിൽ കടന്നിട്ടില്ല. കൂടാതെ നായകനായതിന് ശേഷം ഋതുരാജിന്റെ ബാറ്റിംഗ് പ്രകടനത്തെയും അത് ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിഎസ്കെ സഞ്ജുവിനെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സിഎസ്കെയുടെ പുതിയ പരിശീലകൻ സഹീർ ഖാനും ക്ലബ്ബിന്റെ മറ്റു ഉന്നതരും തമ്മിൽ ചർച്ചകൾ നടത്തുന്നതായാണ് സൂചനകൾ.
അടുത്ത സീസണിൽ സഞ്ജുവിനെ നായകനാക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ല. നിലവിൽ അത് പരിഗണനയിലാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾ സഞ്ജുവിന് അനുകൂലമായാൽ അടുത്ത സീസണിൽ മഞ്ഞപ്പടയുടെ കപ്പിത്താനായി സഞ്ജുവിനെ കാണാനാവും.
സിഎസ്കെ മാനേജ്മെന്റിലെ ചില ആളുകൾക്കും കോച്ചിങ് സ്റ്റാഫിലെ ചിലർക്കും സഞ്ജുവിനെ നായകനാക്കാൻ ആഗ്രഹമുണ്ട്.മുൻ നായകനും ക്ലബ്ബിന്റെ ഇതിഹാസ താരവുമായി മഹേന്ദ്ര സിങ് ധോണിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. ധോണിയുമായി വരും മാസങ്ങളിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.നിലവിലെ നായകൻ ഋതുരാജ് ഗെയ്ക്വാദുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടായേക്കും.
എന്തായാലും നായകമാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കില്ല. ചർച്ചകൾ പതിയെ മതിയെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. അടുത്ത ഐപിഎൽ സീസണ് മുമ്പ് മാത്രം ഇക്കാര്യത്തിൽ അന്തിമ തിരുമാനമെടുക്കാനാണ് സിഎസ്കെയുടെ പ്ലാൻ.
ALSO READ:
- വീണ്ടും ട്രേഡ് ഡീൽ: ബ്രെവിസും നൂറും സിഎസ്കെ വിടും: പകരം ഡൽഹിയിൽ നിന്ന് 2 താരങ്ങൾ
- ചെന്നൈയുടെ നായക സ്ഥാനം? അതോ മുംബൈ ഇന്ത്യൻസോ: സസ്പെൻസുമായി സഞ്ജു സാംസൺ
- സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
English Summary: Chennai Super Kings are discussing the possibility of sanju samson csk captaincy for the upcoming IPL season. Coach Zaheer Khan and management are reviewing options before consulting MS Dhoni.
