പരിക്കുകൾ കേരളാ ബ്ലാസ്റ്റേഴ്സ് (KBFC) ക്യാമ്പിന് തിരിച്ചടിയാവുന്നു. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ടീമിലെ നാലാമത്തെ താരത്തിനും പരിക്കേറ്റിരിക്കുകയാണ്.
മലയാളി താരം മുഹമ്മദ് സനാനിനാണ് നിലവിൽ പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ താരം നിലവിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പുറത്തായിരിക്കുകയാണ്.
നിലവിൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ പരിക്കേൽക്കുന്ന നാലാമത്തെ താരമാണ് സനാൻ. ബികാഷ് യുംനം, മുന്നേറ്റ താരം റാംചുങ്ക, മധ്യനിരതാരം വിബിൻ മോഹൻ എന്നിവരാണ് നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരങ്ങൾ.
സനാന്റെ പരിക്ക് ഏത് രീതിയിലുള്ളതാണെന്ന് വ്യക്തമല്ല. നവംബർ 29 ന് എഫ്സി ഗോവയ്ക്കതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം ഫിറ്റ്നസ് നേടി തിരിച്ച് വരുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ALSO READ:
- അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്
- ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം
- നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ
English Summary: KBFC suffers a major blow as Malayali forward Mohammed Sanan picks up an injury, ruling him out of the Indian squad against New Zealand. He joins Bikash Yumnam, Ramhlunchhana, and Vibin Mohanan on the injury list ahead of their November 29 match against FC Goa.
