കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി മോഡൽ ഫുട്ബാൾ ടൂർണമെന്റായ സൂപ്പർ ലീഗ് കേരള താരങ്ങളെ ലക്ഷ്യം വെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters). കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ലീഗ് കേരളാ പോരാട്ടങ്ങൾ വീക്ഷിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലെപ്മെന്റ് താംഗ്ബോയ് സിംഗ്ടോ എത്തിയിരുന്നു. സൂപ്പർ ലീഗ് കേരളയിലെ ടാലന്റുകളെ നിരീക്ഷിക്കാനും അവരെ ബ്ലാസ്റ്റേഴ്സിലെത്തിക്കാനുമാണ് അദ്ദേഹമെത്തിയത് എന്നാണ് സൂചനകൾ.
പ്രാദേശിക ലീഗുകളും മത്സരങ്ങളും ഇത്തരത്തിൽ ഓരോ ക്ലബ്ബിന്റെയും ഫുട്ബോൾ വികസന മേധാവികൾ വീക്ഷിക്കാറുണ്ട്. അതിൽ നിന്നും ഇവർ ഷോർട്ട് ലിസ്റ്റ് ചെയുന്ന താരങ്ങളെ റിസേർവ് ടീമിലേക്ക് എത്തിക്കുകയും ട്രയൽസിൽ വിജയിച്ചാൽ സ്ഥിര കരാർ നൽകി സീനിയർ ടീമിലേക്ക് എൻട്രി നൽകാറുമുണ്ട്. അതിന്റെ ഭാഗമായാണ് സിങ്ടോ എത്തിയത് എന്നാണ് സൂചനകൾ.
സൂപ്പർ ലീഗ് കേരളയിലൂടെ ശ്രദ്ധ നേടിയ മികച്ച യുവതാരങ്ങളുണ്ട്. ഫോഴ്സ കൊച്ചിയുടെ രാഹുൽ രാജു, മലപ്പുറം എഫ്സിയുടെ റാഷിദ് സികെ, തൃശൂർ മാജിക്കിന്റെ കമാലുദ്ധീൻ, തുടങ്ങിയ താരങ്ങൾ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരങ്ങളാണ്. ഇത്തരത്തിലുള്ള താരങ്ങളെ സ്കൗണ്ടിങ് ചെയ്യുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ALSO READ:
- കോമൽ തട്ടാലിന് ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ കഴിയില്ല: കാരണം, കരാറിലെ അനിശ്ചിതത്വം
- ബ്ലാസ്റ്റേഴ്സ് സ്പെയ്നിൽ നിന്ന് സ്വന്തമാക്കിയ താരം: ഇപ്പോൾ കളിക്കുന്നത് ആരുമാർക്കും അറിയാത്ത ക്ലബ്ബിൽ
- ബ്ലാസ്റ്റേഴ്സിനായി വീണ്ടും കളിക്കണം: ആഗ്രഹം പരസ്യമാക്കി സ്പാനിഷ് താരം
English Summary: Kerala Blasters’ Head of Football Development, Thangboi Singto, recently attended Super League Kerala matches to scout young local talents like Rahul Raju and Rashid CK. This strategic move aims to unearth grassroots talent from the regional franchise league to strengthen the Kerala Blasters squad for upcoming ISL seasons.
