CricketCricket LeaguesIndian Premier LeagueSports

റിലീസ് ചെയ്യുമെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞ താരം: പക്ഷെ CSK ഞെട്ടിച്ചു

ഐപിഎൽ റിറ്റൻഷൻ ലിസ്റ്റ് ഔദ്യോഗികമായി പുറത്ത് വന്നപ്പോൾ സിഎസ്കെ നിരയിൽ റിറ്റൻഷൻ ലിസ്റ്റിൽ ഇടം പിടിച്ച ഒരു സർപ്രൈസ് താരമുണ്ട്. എല്ലാവരും അദ്ദേഹത്തെ സിഎസ്കെ റിലീസ് ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് ആ താരം.

5.20 കോടി എന്ന തുകയ്ക്കാണ് താരത്തെ കഴിഞ്ഞ ലേലത്തിൽ സിഎസ്കെ സ്വന്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ഒരൊറ്റ മത്സരം മാത്രം താരം കളിച്ചത്. ആ മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 46 റൺസാണ് വിട്ട് കൊടുത്തത്. വിക്കറ്റും വീഴ്ത്താനായിട്ടില്ല. പിന്നീട് അവസരവും ലഭിച്ചില്ല. എന്നിട്ടും സിഎസ്കെ എന്തിനാണ് ചഹറിനെ നിലനിർത്തിയത് എന്നത് ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. ചിലപ്പോൾ ലെഗ് സ്പിന്ന് ഓപ്‌ഷനിൽ സിഎസ്കെയ്ക്ക് മറ്റു താരങ്ങൾ ഇല്ലാത്തതാവാം. കാരണം ഐപിഎൽ ടീമുകളിൽ ലെഗ് സ്പിന്നർക്ക് എന്നും വലിയ പ്രാധാന്യമുണ്ട്.

അതേ സമയം സിഎസ്കെ അടുത്ത സീസണായി നിലനിർത്തിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..

  1. റുതുരാജ് ഗെയ്‌ക്‌വാദ്
  2. സഞ്ജു സാംസൺ
  3. ശിവം ദുബെ
  4. നൂർ അഹമ്മദ്
  5. ഡെവാൾഡ് ബ്രെവിസ്
  6. അകീൽ ഹൊസൈൻ
  7. ജാമി ഓവർട്ടൺ
  8. ലിയാം ലിവിംഗ്സ്റ്റൺ (ട്രേഡ്)
  9. ജാക്ക് എഡ്വേർഡ്സ് (ട്രേഡ്)
  10. അൻഷുൽ കംബോജ്
  11. ആയുഷ് മാത്രെ
  12. ഗുർജപ്നീത് സിംഗ്
  13. കാർത്തിക് ശർമ്മ
  14. മുകേഷ് ചൗധരി
  15. രാഹുൽ ചാഹർ
  16. രാമകൃഷ്ണ ഘോഷ്
  17. സർഫറാസ് ഖാൻ
  18. ശ്രേയസ് ഗോപാൽ
  19. ഉർവിൽ പട്ടേൽ

ALSO READ:

English Summary: CSK surprised fans by retaining leg spinner Rahul Chahar despite a single wicketless outing last season, alongside core stars Ruturaj Gaikwad, Sanju Samson, and Shivam Dube. Trades like Liam Livingstone add depth as CSK prepares for the next IPL season.