ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്.
കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്ക്തർക്കം നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് മുൻപും ഇരുവർ നേർക്കുനേർ സംസാര പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
അതോടൊപ്പം ടീം സ്റ്റാഫുകളും മാനേജ്‍മെന്റും ബഹുമാനിക്കുന്നില്ലായെന്നും ഇടയ്ക് ആരാധകർ തന്നെ തെറി വിളിക്കാറുണ്ടുമെന്നും പറഞ്ഞിരിക്കുകയാണ് സിൽവ. കാര്യങ്ങൾ ഇങ്ങനെ പോവുകയാണേൽ താരം ഈസ്റ്റ് ബംഗാൾ വിടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.
എന്തിരുന്നാലും നിലവിലെ ഈസ്റ്റ് ബംഗാൾ പ്രതിസന്ധിയിൽ ഏറ്റവും ഗുണക്കരമാക്കുക കേരള ബ്ലാസ്റ്റേഴ്‌സിനാണ്. കാരണം സൂപ്പർ കപ്പിൽ ഇരുവരും നേർക്കുനേർ വരുന്ന പോരാട്ടത്തിന് മുന്നോടിയായാണ് ഈ പ്രശ്നങ്ങളുണ്ടാക്കുന്നത് കൊണ്ട്, അത് മൊത്തം ടീമിനെയും ബാധിക്കും.
ഈയൊരു നിമിഷം കൃത്യമായി ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ഈ മത്സരം ജയിക്കാൻ സാധിക്കുന്നതാണ്. ഏപ്രിൽ 20നാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടം.