ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ശക്തമാക്കാൻ മികച്ച താരങ്ങളെ തന്നെയാണ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.
ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സൈനിങ് പൂർത്തിയാക്കി വെച്ച റൈറ്റ് ബാക്ക് താരം ആമേ റണാവാഡെ മുംബൈ സിറ്റി എഫ്സി വിട്ടിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ജനുവരിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആമേ റണാവാഡെയുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിരുന്നു. ട്രാൻസ്ഫർ ഫീ നൽകാതെ ഫ്രീ ട്രാൻസ്ഫറിലൂടെയായിരിക്കും അമെയ് ബ്ലാസ്റ്റേഴ്‌സിലെത്തുക.
താരം കഴിഞ്ഞ സീസണിൽ ലോണിൽ അടിസ്ഥാനത്തിൽ ഒഡിഷ എഫ്സിക്ക് വേണ്ടിയാണ് കളിച്ചത്. താരം കഴിഞ്ഞ സീസണിൽ ഒഡിഷക്കായി 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഒരു അസ്സിസ്റ്റോ ഒരു ഗോളോ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്ന് പ്രതിക്ഷിക്കാം.