ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്.കരുത്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതാണ് ചെന്നൈയുടെ ആത്മവിശ്വാസം.
കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ കാണാറുള്ള നൈറ്റ് വാച്ച് മാൻ രീതിയാണ് രാജസ്ഥാൻ ഇപ്പോഴും ടി20 ക്രിക്കറ്റിൽ നടപ്പിലാക്കുന്നത്.
സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.
നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം
ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
28 പന്തിൽ 46 റൺസ് നേടിയെങ്കിലും അവസാന ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ റുഥർഫോർഡ് പരാജയപെട്ടു. ഓഫ്‌സൈഡിലെത്തുന്ന പന്തുകൾക്ക് മുന്നിൽ പരാജയപ്പെട്ട താരത്തിന് മുന്നിൽ വൈശാഖ് വിജയകുമാർ ആ തന്ത്രം നന്നായി നടപ്പിലാക്കുകയും ചെയ്തു.
ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ ആദ്യവിജയം നേടിയപ്പോൾ പഞ്ചാബിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചത് മുൻ ആർസിബി താരമായ വിജയകുമാർ വൈശാഖാണ്. ഇമ്പാക്റ്റ് താരമായെത്തി മത്സരത്തിൽ വമ്പൻ ഇമ്പാക്ടാണ് താരം സൃഷ്ടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.









