FootballIndian Super LeagueKBFC

മുംബൈയോ ഒഡിഷയോ പ്ലേഓഫ് യോഗ്യത നേടുക?? വിധിയെഴുത്തുക കേരള ബ്ലാസ്റ്റേഴ്‌സ്, കാരണം ഇതാണ്…

ഐഎസ്എൽ പ്ലേഓഫിൽ ഏത് ടീം കളിക്കണമെന്ന് വിധിയെഴുത്തുക ബംഗളുരുവും കേരള ബ്ലാസ്റ്റേഴ്‌സും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നിലവിൽ മോഹൻ ബഗാൻ, ബംഗളുരു, ഗോവ, നോർത്ത് ഈസ്റ്റ്‌, ജംഷഡ്പൂർ എന്നി ക്ലബ്ബുകൾ പ്ലേഓഫ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

ഇനി ഒരു ടീമിന് കൂടിയാണ് പ്ലേഓഫ് യോഗ്യത ലഭിക്കുക. ഈയൊരു സ്ഥാനത്തിനായി ഒഡിഷയും മുംബൈ സിറ്റിയുമാണ് രംഗത്തുള്ളത്. ഇതിൽ ഏറ്റവും സാധ്യത മുംബൈ സിറ്റിക്കാണ്.

വരുന്നു മുംബൈയുടെ അവസാന രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് നേടാൻ കഴിഞ്ഞാൽ, മുംബൈക്ക് യോഗ്യത ഉറപ്പിക്കാം. ഒഡിഷയുടെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ കഴിയുമ്പോൾ 33 പോയിന്റാണുള്ളത്. മുംബൈക്ക് സീസണിൽ ഇനിയും രണ്ട് മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെ 33 പോയിന്റ് നിലവിലുണ്ട്.

മുംബൈയുടെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ്. അതിന് ശേഷം ബംഗളുരു എഫ്സിക്കെതിരെയും. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സും ബംഗളുരും വിധിയെഴുത്തും ഏത് ടീം യോഗ്യത നേടണമെന്ന്.