FootballKBFCSports

പ്രതിക്ഷകൾക്ക് വിരാമം; മുംബൈയുടെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ ‌റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

കഴിഞ്ഞ മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രചരിച്ചത് മുംബൈ സിറ്റി എഫ്സിയുടെ ബിപിൻ സിംഗ് ടീമിലെത്തുമെന്നായിരുന്നു. ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ മാധ്യമങ്ങളാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എന്നാൽ ഇപ്പോളിത പ്രശസ്ത ഫുട്ബോൾ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ ഈയൊരു ട്രാൻസ്ഫർ നീക്കം നിരസിച്ചിരിക്കുകയാണ്. ബിപിൻ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ ബിപിൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമം ആയത്. 

രാഹുൽ കെപിക്ക് പകരം റൈറ്റ് വിങ്ങറായ ബിപിൻ സിംഗിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നെങ്കിൽ അതൊരു കിടിലൻ നീക്കം തന്നെ ആവുമായിരുന്നു. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.