ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ചൊരു തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകളാണ് കൊമ്പന്മാർ നേടിയെടുത്തത്. 

അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും വഴങ്ങാതെ നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളർത്താൻ സാധിച്ചിരുന്നു. ഇപ്പോളിത ഈ മത്സരത്തിലെ പ്രകടനം പരിശീലകൻ ടിജി പുരുഷോത്തമനെയും ക്വാമെ പെപ്രയെയും ടീം ഓഫ് ദി വീക്കിൽ ഇടം നേടി കൊടുത്തിരിക്കുകയാണ്.

17ആം റൗണ്ടിലെ ടീം ഓഫ് ദി വീക്കിലെ ഏറ്റവും മികച്ച പരിശീലകനായി തിരെഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ററിം പരിശീലക്കനും മലയാളിയുമായ  ടിജി പുരുഷോത്തമനെയാണ്. അതോടൊപ്പം ഒരു ഗോൾ പോലും നേടാത്തെ, മികച്ച പ്രതിരോധ പ്രകടനം കാഴ്ച്ചവെച്ചാണ് ക്വാമെ പെപ്ര ഇലവനിൽ ഇടം പിടിച്ചത്. 17ആം റൗണ്ടിലെ ടീം ഓഫ് ദി വീക്ക്‌ ഇതാ…

ടിജി പുരുഷോത്തമനെ പുകഴ്ത്തി പറയുന്നോടൊപ്പം എടുത്ത് പറയേണ്ടതാണ് തോമസ് ചോഴ്സിനെ. മിഖായേൽ സ്റ്റഹ്ര പോയത്തിന് ശേഷം തൊമസിനും പുരുഷോത്തമനും ചേർന്ന് ബ്ലാസ്റ്റേഴ്‌സിന് മികച്ച റിസൾട്ടുകൾ നേടി കൊടുക്കാൻ സാധിക്കുന്നുണ്ട്.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകൾ സജീവമാണ്. വരും മത്സരങ്ങളെല്ലാം ജയിക്കുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള ലക്ഷ്യം.