ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം മൂന്ന് സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. മഞ്ഞപ്പടയും ആരാധകരും തമ്മിലും ചർച്ചകൾക്കിടയിലാണ് ഈ കാര്യം വ്യക്തമായത്.

എന്നാൽ ആരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിരിക്കുന്നത്. എന്നതിൽ വ്യക്തതയില്ല. ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ മൂന്ന് താരങ്ങളുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിരിക്കുകയാണ്.

അഭ്യൂഹങ്ങൾ പ്രകാരം ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ രണ്ട് താരങ്ങൾ ചെന്നൈയുടെ പ്രതിരോധ താരം ബികാഷ് യുമ്നാമിനെയും ഒഡിഷയുടെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയിമാണെന്നാണ്.

ഇതിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മൂന്നാമത്തെ താരം രാഹുൽ കെപിയുടെ പകരക്കാരനെയാണ്. രാഹുൽ കെപിയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ജിതിൻ എംഎസിനെയും ബിപിൻ സിംഗിനെയും നേരത്തെ ഷോർട്ട്ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരിൽ ആരേലും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.