FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരത്തെ സ്വന്തമാക്കാൻ എതിരാളികളുടെ ഓഫർ; അപ്ഡേറ്റ് ഇതാ…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനമാണ് മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയി കാഴ്ച്ചവെച്ചത്. സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നേടിയത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് എതിരാളികൾ. ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഏത് ക്ലബാണ് നോഹയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. നിലവിൽ എതിരാളികൾ നോഹക്ക് മികച്ചൊരു ഓഫർ തന്നെ നൽകിയിട്ടുണ്ട്.

ഈ സീസൺ അവസാനത്തോടെ നോഹ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സീസൺന്റെ തുടക്ക മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്ന എല്ലാ മത്സരത്തിലെയും ഹീറോ ഓഫ് ദി മാച്ച് നോഹയായിരുന്നു.

എന്നാൽ പിന്നീട് താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാത്തെ ആദ്യ ഇലവനിൽ ഇടം നേടാൻ പോലും കഴിഞ്ഞില്ല. അതോടൊപ്പം താരത്തിന്റെ ഒറ്റപൂതിക്കെതിരെയും ആരാധകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്തിരുന്നാലും ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.